ചെറുതെങ്കിലും വലുതായ റ്റുവാളു

ചെറുതെങ്കിലും വലുതായ റ്റുവാളു

 

tuv2

 

ചെറുതിൽ നിന്നും വലുത് പ്രതീക്ഷിക്കൂ എന്ന ഒരു ചൊല്ലുണ്ട്. റ്റുവാളു എന്ന  ദ്വീപ് സന്ദർശിക്കുമ്പോൾ ഇതാണ് ഓർമ്മ വരിക. ഹവായ്ക്കും ആസ്‌ത്രേലിയക്കുമിടയിൽ  പസഫിക് സമുദ്രത്തിലാണ് ഈ ദ്വീപ്. ഒട്ടും  ജനപ്രിയമല്ലാത്ത ദ്വീപ്. ഇതിന്റെ അപരിഷ്‌കൃതത്വവും എത്തിച്ചേരാൻ ബുദ്ധിമുട്ടനുഭവപ്പെടുത്തുന്ന വിദൂരത്വവുമാണ് ഈ ദ്വീപിനെ ജനപ്രിയമല്ലാതാക്കുന്നത്. ആകെ വർഷം ഇവിടെയെന്നത്തുത് 2,000 സന്ദർശകർ. ഇതിൽ 80 ശതമാനം പേരും ടുവാളുവിൽ നിന്നും  പുറത്തുപോയി ജീവിക്കുന്നവർ തന്നെ  മറ്റൊരു കൂട്ടം  സന്ദർശകർ ബിസിനസ് സാധ്യത തേടി എത്തുന്നവരാണ്. ഇതിനർത്ഥം ടൂറിസത്തിൽ നിന്നും  ഈ ദ്വീപിന് യാതൊന്നും  ലഭിക്കുന്നില്ലെന്നതാണ്. പ്രകൃതി സൗന്ദര്യത്തിന്റെ കുറവല്ല ടൂറിസം എന്ന  ലാഭകരമായ വ്യവസായം ഇവിടെ വളരാത്തതിന് കാരണം.  ടുവാളുവിൽ എല്ലാമുണ്ട്. മനോഹര കടൽത്തീരങ്ങൾ, അത്യപൂർവ്വമായ പ്രകൃതി സൗന്ദര്യം, അസാധാരണമായ ശാന്തത. പക്ഷെ എന്താണ് സഞ്ചാരികളുടെ അഭാവത്തിന് കാരണം?

 

ഇതിന്റെ ഉത്തരം ലളിതം. വളരെ കുറച്ചുപേർ മാത്രമാണ് ലോകത്തിനോട് ഈ ദ്വീപിന്റെ സാന്നിധ്യത്തെക്കുറിച്ച് സഞ്ചാരികൾക്ക് ഇഷ്ടം തോന്നിക്കുന്ന  തരത്തിൽ പറഞ്ഞിരിക്കുന്നത്. കാരണം പലരും പറഞ്ഞത് മാത്രം കാണുന്ന  ശീലമുള്ളവരാണല്ലോ. യാത്രികർ ചിന്തകരുടെ തലത്തിലേക്ക് ഉയരും വരെ, ടൂറിസം സൃഷ്ടിക്കുന്നവർ തന്നെ വേണം സഞ്ചാരികളിൽ ആവേശം നിറയ്ക്കാൻ.

 

റ്റുവാളുവിന്റെ കാര്യത്തിൽ ഇത് സുപ്രധാനമാണ്. യാത്രികരുടെ അജ്ഞത മൂലം ഈ ദ്വീപിനെ അന്വേഷിച്ച് ചെല്ലാതിരിക്കുന്നത് ദുഖകരമാണ്. ലോകത്തിലെ നവരാഷ്ട്രങ്ങളിൽ ഒന്നാണ് റ്റുവാളു. നാലാമത്തെ ചെറിയ രാജ്യം. ജനസംഖ്യ വെറും പതിനായരത്തി ഏഴുന്നൂറ് മാത്രം. ആകെയുള്ള ഭൂവിസ്തൃതി വെറും 26 ചതുരശ്ര കിലോമീറ്റർ മാത്രം. മൂന്ന്  പവിഴപ്പുറ്റുകളുടെ സമൃദ്ധിയുള്ള ദ്വീപുകൾ, ആറ് പവിഴദ്വീപുകൾ. ഫുനഫുടി ആണ് തലസ്ഥാനനഗരി. രാജ്യം ഭരണഘടനയാൽ നയിക്കപ്പെടുന്നു . ഭരണഘടനയെ വെല്ലുവിളിക്കുന്നതൊന്നും  നിയമപരമല്ല. റ്റുവാളു പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന  രാജ്യമാണ്. ക്വീൻ എലിസബത്ത് രാജ്ഞി II ആണ് ഈ രാജ്യത്തിന്റെയും മേധാവി.

 

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.