ചെറുതെങ്കിലും വലുതായ റ്റുവാളു

ചെറുതെങ്കിലും വലുതായ റ്റുവാളു

tuv 3

മുമ്പ് ഈ ദ്വീപ് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്നു . രണ്ടാം ലോകമഹായുദ്ധകാലത്ത് ധാരാളം മുറിവുകൾ ഏറ്റുവാങ്ങി. 1979-ൽ സ്വാതന്ത്ര്യം അനുഭവിച്ചപ്പോൾ സ്വാതന്ത്ര്യത്തെ പുണർന്നു . സമാധാനപരമായിരുന്നു  കോളനിഭരണത്തിൽനിന്നും   ജനങ്ങളിലേക്ക് അധികാരം പകർന്നു  കൊടുത്ത പ്രക്രിയ.

 

സ്വാതന്ത്ര്യത്തിന് ശേഷം ത്വരിതഗതിയിലുള്ള വളർച്ചയിലേക്ക് രാജ്യം കടന്നു . യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ , ജപ്പാൻ എന്നിവരുടെ  പിന്തുണ ലഭിച്ചു. 2008 വരെ ഏറ്റവും സാധ്യതയുള്ള സമ്പദ് ഘടനയിൽ ഒന്നായിരുന്നു . പക്ഷെ 2008 ൽ ലോകം സാമ്പത്തികമാന്ദ്യത്തിൽ പതിച്ചപ്പോൾ ഇവിടെ ഭക്ഷണത്തിനും വെള്ളത്തിനും വരെ ക്ഷാമമുണ്ടായി.

 

സാമ്പത്തിക പ്രതിസന്ധിയുടെ ശ്വാസം മുട്ടലിൽ നിന്നും  ഇതുവരെയും രാജ്യം കരകയറിയിട്ടില്ല. ടൂറിസമെന്ന  ലാഭകരമായ മേഖലയ്ക്ക് ഇവിടുത്തെ സമ്പദ്ഘടനയ്ക്ക് വലിയ ആശ്വാസം പകരാൻ സാധിച്ചു. ഒരു സാധാരണ കേന്ദ്രത്തെ ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രമാക്കിമാറ്റാൻ ഇത് ധാരാളമായിരുന്നു .

tuv 4

ഒരു നല്ല ടൂറിസ്റ്റ് ലൊക്കേഷൻ എന്നാൽ  മനോഹരമായ പ്രദേശങ്ങളും രുചികരമായ ആഹാരവും അപൂർവ്വങ്ങളായ കലകളും വാസ്തുശിൽപാൽഭുതങ്ങളും പഠിക്കാനുള്ള അവസരവും ശാന്തിയോടും സന്തോഷത്തോടും നല്ല ആത്മാക്കളോടും ചേർന്നുനിൽക്കാനുള്ള അവസരവും വീണ്ടും വീണ്ടും അയവിറക്കാവുന്ന  ഓർമ്മകളുടെ അനുഭവങ്ങളും ആണെങ്കിൽ തീർച്ചയായും ടുവാളു ഒരു മികച്ച ടൂറിസ്റ്റ് കേന്ദ്രം തന്നെയാണ് . ഫുനാഫുടി, മറീൻ കൺസർവേഷൻ പാർക്, നാനുമംഗ, രണ്ടാം ലോകമഹായുദ്ധ കാലത്തെ അവശിഷ്ടകേന്ദ്രങ്ങൾ, സ്റ്റാമ്പ് പ്രദർശന ബ്യൂറോ എന്നിവയാണ് ഈ ദ്വീപരാഷ്ട്രത്തിലെ ജനപ്രിയ കേന്ദ്രങ്ങൾ.

 

ഫനാഫുടിയിലേക്കാണ് ടുവാളു ടൂറിസ്റ്റുകൾ ആദ്യമെത്തുക. ഇവിടെയാണ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഇതാണ് ടുവാളുവിന്റെ പുറംലോകത്തേക്കുള്ള വാതിൽ. ഫുനാഫുടി ആണ് ഏറ്റവും വലിയ ദ്വീപ്. ഇതാണ് തലസ്ഥാനനഗരിയും. ഈ നഗരത്തിൽ ധാരാളം ഹോട്ടലുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും ഉണ്ട്. ഈ നഗരം മറ്റ് ഭാഗങ്ങളിൽ നിന്നും  തികച്ചും വ്യത്യസ്തമാണ്. 18 കിലോമീറ്റർ നീണ്ട സുദീർഘമായ കായൽ ഈ നഗരത്തിലുണ്ട്.

 

നിർഭാഗ്യത്തിന് പലരും തലസ്ഥാനനഗരി വിട്ട്  പുറത്തുപോകാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. അത് നല്ലൊരു തീരുമാനമാണെന്ന്  തോന്നുന്നില്ല . എന്നാൽ  യഥാർത്ഥ ടുവാളു ഈ മായനഗരിക്ക് പുറത്താണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.