അമൃതിന് തുല്യം നറുനീണ്ടി

ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ മികച്ച മാര്‍ഗമാണ് നറുനീണ്ടി സത്ത്.ഇത് രക്തശുദ്ധി ഉറപ്പാക്കുകയും രക്തസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുകയും ചെയ്യുന്നു. മൂത്രാശയ സംബന്ധമായ അണുബാധകളും രോഗങ്ങളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്.ശരീരത്തില്‍ ജലാംശം നിലനിറുത്തും. ശരീരത്തിന് തണുപ്പ് നല്‍കാനും ക്ഷീണമകറ്റാനും സഹായിക്കുന്ന നറുനീണ്ടി സത്ത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ല പ്രതിവിധിയാണ്. ചര്‍മ്മരോഗങ്ങള്‍ക്ക് മികച്ച ഔഷധമാണ്. വൃക്കയുടെ ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്. ബാക്ടീരിയകളെയും ഫംഗസിനെയും പ്രതിരോധിക്കും. ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളും.ശരീരത്തിലുണ്ടാകുന്ന വീക്കം, നീര് എന്നിവ അകറ്റും,. സന്ധിവാതം, വാതം എന്നീ രോഗങ്ങള്‍ ശമിപ്പിക്കാനും ഉത്തമം. ശരീരത്തിന് ഊർജ്ജം നല്‍കും.
Photo Courtesy : Google/ images are subject to copyright

