ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ഇന്ന് വിക്ഷേപിക്കാനിരിക്കെ അവസാന ഘട്ടത്തിൽ വിക്ഷേപണം മാറ്റിവച്ചു.

ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ഇന്ന് വിക്ഷേപിക്കാനിരിക്കെ അവസാന ഘട്ടത്തിൽ വിക്ഷേപണം മാറ്റിവച്ചു.

ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ഇന്ന് പിളർച്ചയെ വിക്ഷേപിക്കാനിരിക്കെ അവസാന ഘട്ടത്തിൽ വിക്ഷേപണം മാറ്റിവച്ചു. ചിലസാങ്കേതിക തകരാറുകൾ മൂലമാണ് വിക്ഷേപണം ഇന്ന് മാറ്റിയതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി മാർക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാറാണ് കാരണം. അതീവ മുൻകരുതലിൻെറ ഭാഗയമാണ് ഇങ്ങനെയൊരു നടപടിയെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.

വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റുമുള്ളപ്പോളാണ് ദൗത്യം നിർത്തിവെയ്ക്കാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആർ.ഒ വക്താക്കൾ അറിയിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദുൾപ്പെടെയുള്ളവർ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ എത്തിയിരുന്നു. എന്നാൽ അവസാന ഘട്ടത്തിലായിരുന്നു വിക്ഷേപണവാഹനമായ ജി.എസ്‌.എൽ.വി.യിൽ ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിയത്‌. ചന്ദ്രയാൻ പേടകത്തിന്‌ സാങ്കേതികപ്രശ്നങ്ങളൊന്നുമില്ല.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.