കാർ ഓടിച്ചത് ശ്രീറാം തന്നെയെന്ന് മൊഴി മാറ്റി ഒപ്പം സഞ്ചരിച്ച യുവതിയായ വഫ ഫിറോസ്.
ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തിൽ കാർ ഓടിച്ചത് ശ്രീറാം തന്നെയെന്ന് മൊഴി മാറ്റി ഒപ്പം സഞ്ചരിച്ച യുവതിയായ വഫ ഫിറോസ്. ആദ്യം പൊലീസിന് നൽകിയ മൊഴിയിൽ താൻ തന്നെയാണ് കാർ ഓടിച്ചതെന്നാണ് പറഞ്ഞിരുന്നത്.
യുവതി മാത്രമല്ല അപകടസമയത്ത് വാഹനം ഓടിച്ചത് സുഹൃത്താണെന്ന് ശ്രീറാമും പൊലീസിനോട് പറഞ്ഞിരുന്നു. അപകടത്തിന് ശേഷം പൊലീസ് ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയാക്കിയിട്ടില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ അദ്ദേഹം തന്നെയാണ് വാഹനമുപയോഗിച്ചതെന്നും കാർ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞിരുന്നു.
ശ്രീറാം നിയമനടപടികളില് നിന്ന് രക്ഷപെടാന് ശ്രമം നടക്കുന്നുവെന്ന് ഗതാഗതമന്ത്രി. കലക്ടറും ട്രാന്സ്പോര്ട്ട് സെക്രട്ടറിയും അന്വേഷിച്ച് റിപ്പോര്ട്ട് നല്കും.
Photo Courtesy : Google/ images are subject to copyright

