ശക്തമായ ഇടിവെട്ടിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ശക്തമായ ഇടിവെട്ടിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയത്താണ് ഉണ്ടാകാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. കൂടുതൽ അപകടകാരികളായ ഇടിമിന്നല്‍ ആയിരിക്കും എന്നാണ് സൂചന.
മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും ഇത്തരം അപകടകാരികളായ ഇടിമിന്നലുകൾ. മുന്നറിയിപ്പ്ക്കൂടാതെ ദുരന്ത നിവാരണ അതോറിറ്റി ചില നിര്‍ദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
മഴക്കാര് കാണുമ്പോൾ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ ഉച്ചക്ക് 2 മണിക്കു ശേഷം പോകരുത്, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, മരങ്ങളുടെ അടിയിൽ നിൽക്കരുത്, മിന്നലിൻെറ സമയത് ജലാശയങ്ങളിൽ ഇറങ്ങരുത് എന്നീ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.
കൂടാതെ ആർക്കെങ്കിലും ഇടിമിന്നലേറ്റാൽ അയാളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കികൊണ്ട് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കുക. ആദ്യത്തെ 30സെക്കന്റ് വളരെ വിലപ്പെട്ടതാണ്. അതിനാൽ എത്രയുംപെട്ടെന്ന് പ്രഥമ ശുശ്രൂഷ നല്കുവാൻ ശ്രമിക്കുക.
Photo Courtesy : Google/ images are subject to copyright