ജമ്മു കശ്മീര് ഭരണകൂടം കരുതല് തടങ്കലില് കഴിഞ്ഞിരുന്ന 3 രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചു.
കരുതല് തടങ്കലില് കഴിഞ്ഞിരുന്ന 3 രാഷ്ട്രീയ നേതാക്കളെ ജമ്മു കശ്മീര് ഭരണകൂടം വിട്ടയച്ചു. കശ്മീരിൻറെ പ്രത്യേക പദവിയായിരുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കുന്നതിന്റെ ഭാഗമായാണ് ഇവരെ രണ്ടുമാസത്തിൽ കൂടുതലായി കരുതല് തടങ്കലില് പാര്പ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെയാണ് ഇവരെ ഭരണകൂടം കരുതൽ തടങ്കലിൽ നിന്നും മോചിപ്പിച്ചത്. മോചിതരായ ശേഷം സമാധാനം തകര്ക്കാന് ശ്രമിക്കില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് മോചനം. യവര് മിര്, നൂര് മുഹമ്മദ്, ഷോയിബ് ലോണ് എന്നിവരാണ് മോചിതരായ നേതാക്കള്.
അതേസമയം, മുന് മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര് അബ്ദുല്ല എന്നിവരുടെ തടങ്കല് തുടരുകയാണ്. നാഷ്ണല് കോണ്ഫ്രന്സ് നേതാവ് ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ പൊതു സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ആര്ട്ടിക്കിള് 370 ആഗസ്റ്റ് 5 ന് പിന്വലിച്ചത് മുതല് പ്രതിരോധ തടങ്കലില് പാര്പ്പിച്ചിരുന്ന ഏതാനും നേതാക്കളെ കഴിഞ്ഞയാഴ്ച കേന്ദ്രം കശ്മീരില് വിട്ടയച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

