ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലംനേടി മേരി കോം.
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലംനേടി മേരി കോം. ഇതോടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ താരമെന്ന റെക്കോർഡും മേരി കോമിന് സ്വന്തമായി.
51 കിലോഗ്രാം വിഭാഗം സെമി ഫൈനല്‍ മത്സരത്തിൽ മേരി കോം, 4-1 എന്ന സ്കോറിനായിരുന്നു തുര്‍ക്കിയുടെ ബുസനാസ് സാകിരോഗൊളുവിനോടു പരാജയപ്പെട്ടത്. എന്നാൽ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ലോക ചാമ്പ്യൻഷിപ്പില്‍ എട്ട് മെഡല്‍ നേടുന്നത്.
ക്യൂബന്‍ ഇതിഹാസ പുരുഷ ബോക്സര്‍ ഫെലിക്സ് സാവോണിന്റെ ഏഴ് ലോക ചാമ്പ്യൻഷിപ്പ് മെഡല്‍ എന്ന റെക്കോർഡാണ് മേരി കോം തകർത്തത്. 1-4 ന് മേരി പരാജയപ്പെട്ടുവെന്നായിരുന്നു മത്സരഫലം. ഇതില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ലോക ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. എന്നാൽ വിധിനിര്‍ണയത്തില്‍ റഫറിക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നിരസിച്ചു.
ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം.
Photo Courtesy : Google/ images are subject to copyright