ഇന്ത്യയുടെ കാർഷിക നയത്തിന് അടിസ്ഥാനമാറ്റം അനിവാര്യം.

ഇന്ത്യയുടെ കാർഷിക നയത്തിന് അടിസ്ഥാനമാറ്റം അനിവാര്യം.

ജിഡിപി വളർച്ച ദുർബ്ബലമായത് വഴി ഇന്ത്യയുടെ സമ്പദ്ഘടന ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ആഗോള വ്യാപാരക്രമത്തിലെ കുഴപ്പങ്ങളും ആഭ്യന്തരരംഗത്ത് ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയും ബാങ്കിംഗ് ഇതര മേഖലയിലെ പണലഭ്യതയിലുള്ള പ്രതിസന്ധിയും എല്ലാം ഇതിന് കാരണമാണ്. 2019 ലെ സാമ്പത്തികവർഷത്തിൽ 7.2 ശതമാനമാണ് സമ്പദ് ഘടനയിലെ വളർച്ച. ഇത് 2018 നേക്കാൾ മെച്ചപ്പെട്ട നിരക്കാണ്. അന്ന് വളർച്ച വെറും 6.7 ശതമാനം മാത്രമാണ്. പക്ഷെ ഈ സാമ്പത്തിക വർഷം പ്രധാന സമ്പദ് സൂചികകൾ ചൂണ്ടിക്കാണിക്കുന്നത് ആറ് ശതമാനം മാത്രം വളർച്ച നൽകുന്ന മാന്ദ്യമാണ്. നിരവധി മേഖലകൾ ഡിമാൻ്റിൻ്റെ കാര്യത്തിൽ വൻ താഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയുടെ ജിഡിപി 2018-19 കാലത്ത് 188.41 ട്രില്ല്യൺ രൂപയാണ് കൈവരിച്ചത്. അത് 2020-ൽ 3 ട്രില്ല്യൺ വരെ എത്താൻ സാധ്യതയുണ്ട്. 2024 – 25ൽ അഞ്ച് ട്രില്ല്യൺ ഡോളർ എന്ന വളർച്ചാനിരക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് ഡോളർ ജിഡിപിയിൽ 11 മുതൽ 12 ശതമാനം വരെ വളർച്ച ആവശ്യമാണ്. അത് എളുപ്പമല്ലെങ്കിലും അസാധ്യമല്ല. സുസ്ഥിരമായ വളർച്ചാനിരക്കാണ് സമീപ ഭൂതകാലങ്ങളിൽ ഭാരതം കൈവരിച്ചത്. ഒരു വൻ വളർച്ചാനിരക്കിലേക്ക് കുതിക്കാൻ ഘടനപരമായ തടസ്സങ്ങൾ നീക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉപദേശിക്കപ്പെടുന്നു.

ഡെമോഗ്രാഫിക് ഡിവിഡൻറ് അഥവാ ജനസംഖ്യയിലുള്ള നേട്ടങ്ങൾ കൈവരിച്ചാലേ അഞ്ച് ട്രില്ല്യൺ എന്ന സമ്പദ്ഘടനയിലേക്ക് ഇന്ത്യയ്ക്ക് കുതിക്കാൻ സാധിക്കൂ. തൊഴിലെടുക്കാൻ സജ്ജരായി നിൽക്കുന്ന ഒരു വലിയ ജനസംഖ്യയാണ് ഇന്ന് ഭാരതത്തിലുള്ളത്. ലോകത്തിൽ പലരാഷ്ട്രങ്ങളിലെയും ജനസംഖ്യ വാർധക്യത്തിലേക്ക് കുതിക്കുമ്പോഴാണ് ഇതെന്നോർക്കണം. ഓരോ വർഷം കഴിയുന്തോറും നമ്മൾ കൂടുതൽ ചെറുപ്പമായി വരുന്ന രാജ്യമാണ്. ഓരോ മാസവും പത്ത് ലക്ഷത്തോളം പേരാണ് തൊഴിലെടുക്കാവുന്ന പ്രായത്തിലേക്ക് കടക്കുന്നത്. പക്ഷെ ഈ ജനസംഖ്യയിലെ നേട്ടം കൃത്യമായി ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അത് സ്വാഗതാർഹമല്ലാത്ത സാമ്പത്തിക, സാമൂഹ്യ വെല്ലുവിളികൾ അടുത്ത തലമുറയ്ക്ക് മുന്നിലുയർത്തും.

 

 

അടുത്ത പേജില് തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.