മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു മഞ്ജു വാര്യരും സണ്ണി വെയ്നും ഒന്നിക്കുന്നു.
മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു മഞ്ജു വാര്യരും സണ്ണി വെയ്നും ഒന്നിക്കുന്നു. ഹൊറർ ത്രില്ലർ മൂവിയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. മഞ്ജു നായികയായെത്തുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. നവാഗത സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സണ്ണി വെയ്നാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. തൻ്റെ ഫെയ്സ്ബുക്കിലൂടെ ‘മഞ്ജു വാര്യരുമൊത്തുള്ള അടുത്ത ചിത്രത്തില്‍ ധാരണയായി കഴിഞ്ഞു’ എന്ന് സണ്ണിവെയ്ന് കുറിച്ചിരുന്നു.
ജിസ് ടോംസ് മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണക്കര്‍, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻ്റെ പൂജ ഡിസംബർ ആദ്യവാരം നടക്കും.
അസുരനാണ് മഞ്ജുവിൻ്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കയറ്റം, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു. മഞ്ജുവും ഒരു ഭാഗമായ ബ്രഹ്മാണ്ഡചിത്രം മരക്കാറാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.
Photo Courtesy : Google/ images are subject to copyright