ആരോഗ്യമേഖലയിലെ പെൺകരുത്ത്

ആരോഗ്യമേഖലയിലെ പെൺകരുത്ത്

K. K. Shailaja

രാഷ്ട്രീയത്തിനതീതയായ ജനകീയായ മന്ത്രി, ജനങ്ങളുടെ ടീച്ചറമ്മ, ആരോഗ്യമേഖലയിലെ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസിൻ്റെ ” സ്ത്രീ ശക്തി 2019 ” അവാർഡ് ജേതാവ്. കേരളത്തിൻ്റെ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറുമായി യൂണിക് ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം .

 

1 . വളരെയധികം വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുള്ള വകുപ്പാണ് ആരോഗ്യവകുപ്പ്. ആ വകുപ്പിൻ്റെ തലപ്പത്തെത്തിയപ്പോൾ താങ്കൾക്ക് അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?

 

ജനങ്ങൾക്കൊരു ധാരണയുണ്ടായിരുന്നു എപ്പോഴും വിമർശനങ്ങൾ മാത്രം നേരിടേണ്ട ഒരു വകുപ്പാണ്  ആരോഗ്യവകുപ്പെന്നത്. നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്ന വകുപ്പാണിത്, കാരണം ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുമായി  ബന്ധപ്പെട്ട പ്രവർത്തനങ്ങളാണല്ലോ നടക്കുന്നത് അപ്പോൾ പരാതികളും ധാരാളമുണ്ടാകും. ഇന്ത്യയിലാകമാനംതന്നെ ആരോഗ്യമേഖലയ്ക്ക് വേണ്ടി ചിലവിടുന്നത്  ഒരു ചെറിയ തുകയാണ്. ഇന്ത്യയിൽ ജി ഡി പി യുടെ ഒരു ശതമാനമാണ് ആരോഗ്യമേഖലയ്ക്ക് നീക്കിവച്ചിട്ടുള്ളത് . അതിലൊരു വിഹിതം മാത്രമാണ് നമ്മുടെ കേരളത്തിന് ലഭിക്കുന്നത്, ആ  തുക ഉപയോഗിച്ച് വേണം കേരളത്തിലെ മുഴുവൻ ആരോഗ്യപ്രവർത്തനങ്ങളും നടപ്പിലാക്കാൻ. ആശുപത്രികൾ നന്നാക്കുക , ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക, മാനസീക ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കൽ  എല്ലാം. വേറെ പുറംവരുമാനമൊന്നുമില്ലാത്ത ഒരു സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാർ ആണെന്നുള്ള ജനങ്ങളുടെ ധാരണ സത്യമാണ് എന്നിരുന്നാലും കേന്ദ്ര സർക്കാരിൽ നിന്നും മതിയായ വിഹിതം ലഭിച്ചെങ്കിൽ മാത്രമേ ശരിയായ രീതിയിലുള്ള പ്രവർത്തനങ്ങൾ സാധ്യമാകുള്ളൂ. പണത്തിൻ്റെ കുറവുമൂലം നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുടെ ഒരു സമ്മർദ്ദം എപ്പോഴും ഉണ്ട്. സ്വാഭാവികമായും ഈ വകുപ്പ് കൈയിൽ എത്തുമ്പോൾ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കുകയാണ് ചെയ്തത്. എൻ്റെ  മുൻഗാമികളുടെ അനുഭവം വച്ചിട്ട് എന്തൊക്കെ ചെയ്താലും പഴി ഉറപ്പായിട്ട് കിട്ടും എന്നുള്ളതിൽ തർക്കമില്ല. കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടായാലും വർത്തമാനകാലപ്രശ്നങ്ങളിൽ പകർച്ചവ്യാധികൾ, ജീവിത ശൈലിരോഗങ്ങൾ എന്നിവയിൽ മുന്നിലാണ്. കേരളം നേട്ടങ്ങളുടെ നടുവിലും ശ്വാസംമുട്ടുന്ന ഒരവസ്ഥയിലായിരുന്നു. ചെറിയ മഴയിലും പകർച്ചവ്യാധികളിൽ പെട്ട് ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുന്ന അവസ്ഥയായിരുന്നു. (ചിക്കുൻ ഗുനിയ , ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 തുടങ്ങിയവ) അസ്വാസ്ഥഭരിതമായ സ്ഥിതിയായിരുന്നു. മറ്റൊന്ന് ഇതിനേക്കാൾ ഭയാനകമാണ് കേരളത്തിലെ ജീവിതശൈലീരോഗങ്ങളുടെ തോത്. ഇന്ത്യയുടെ ഡയബറ്റിക് ക്യാപിറ്റൽ എന്നാണ് കേരളം അറിയപ്പെടുന്നത്. പ്രമേഹരോഗികൾ പെരുകുകയാണ് കേരളത്തിൽ. നമ്മുടെ ഭക്ഷണക്രമം, വ്യായാമം ഇല്ലായ്മ എന്നിവയൊക്കെ ഇതിന് കാരണമാകുന്നു ഇതിൻ്റെ തുടർച്ചയായി രക്തസമ്മർദ്ദവും. പ്രതിവർഷം അൻപത്തിയ്യായിരത്തോളം ക്യാൻസർ രോഗികൾ ഉണ്ടാകുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നതോടൊപ്പംതന്നെ അപകടമരണങ്ങളുടെ നിരക്കും വർധിക്കുന്നു. ശരിയാംവണ്ണമുള്ള ട്രോമോ കെയർ സംവിധാനമില്ലാത്തതുമായിട്ടുള്ള പ്രശ്നങ്ങളും നേരിടേണ്ടതുണ്ട്. അതിനുള്ള സാമ്പത്തികം ലഭ്യമാക്കുക ഒരു വെല്ലുവിളി തന്നെയായിരുന്നു. ഇതിനിടയിലാണ്  ആരോഗ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ഇതൊക്കെയാണെങ്കിലും ആരോഗ്യമേഖലയ്ക്ക് ഒരു അടിസ്ഥാനമുണ്ട്. 1957 മുതൽ 2016 വരെ ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു സ്ട്രക്ച്ചറുണ്ട്. എല്ലാ പഞ്ചായത്തികളിലും പ്രൈമറി ഹെൽത്ത് സെൻ്ററുകൾ ഉണ്ട്. കൂടാതെ എല്ലാ താലൂക്കുകളിലും താലൂക്കാശുപത്രികളുമുണ്ട്. ഇതിനു രണ്ടിനുമിടയിൽ കമ്യൂണീറ്റി ഹെൽത്ത് സെൻ്ററുകളും, ജില്ലയിൽ ഡിസ്ട്രിക് ഹോസ്പിറ്റലുകളുണ്ട്. കൂടാതെ മെഡിക്കൽ കോളജുകളും, സബ് സെൻ്ററുകളുമുണ്ട്. ഇത്രയും അടിസ്ഥാനസൗകര്യങ്ങൾ വെച്ചിട്ട് നമുക്ക് പ്രവർത്തിക്കാൻ സാധിക്കും. പണത്തിൻ്റെ കുറവും ഹ്യൂമൻ റിസോർസിൻ്റെ കുറവുമാണ് നമ്മെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ. 1961ലെ സ്റ്റാഫ് പാറ്റേൺ ആണ് 2016ൽ ഞാൻ ചുമതലയേൽക്കുമ്പോഴും. ഒരു യുദ്ധത്തിന് പുറപ്പെടുമ്പോൾ ആയുധങ്ങളുടെ ലഭ്യതയാണല്ലോ നോക്കുക, എനിക്ക് ആയുധങ്ങൾ കുറവായിരുന്നു. അതിൻ്റെയൊരു ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ മന്ത്രിയായതിൻ്റെ ആദ്യത്തെ രണ്ടു വർഷങ്ങളിലും കടുത്ത പകർച്ചവ്യാധികളെ നേരിടേണ്ടിവന്നു. ഈ വിഷയത്തിൽ നിയമസഭയിലും വലിയ ബഹളങ്ങൾ ഉണ്ടായി. ഞാൻ എന്തു കണക്കുകൾ ബോധിപ്പിച്ചാലും പ്രതിപക്ഷം അംഗീകരിക്കില്ലായിരുന്നു. പ്രശ്നങ്ങളൊക്കെ സധൈര്യം നേരിടുക എന്ന തീരുമാനത്തോടെ പ്രതിപക്ഷത്തേയും ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. അസ്വസ്ഥതയുള്ള ഒരു വകുപ്പിൻ്റെ മന്ത്രിയും അസ്വസ്ഥയായിരിക്കുമല്ലോ? ദുർബലമായ കണ്ണിക്ക് നോക്കിയടിക്കുക എന്നതുപോലെ എൻ്റെ വാക്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വളച്ചൊടിച്ച് വലിയ നിരാഹാരസമരങ്ങളൊക്കെ ഉണ്ടാക്കി. മന്ത്രിയുടെ അധികാരമേ ഉയോഗിച്ചിട്ടുള്ളുവെന്ന മേൽക്കോടതിയുടെ  വിധി വന്നതോടെ ആ പ്രശ്നങ്ങൾ അവസാനിച്ചു. ആദ്യത്തെ ഒന്നരവർഷക്കാലത്തെ ഈ അനുഭവങ്ങളാണ് എന്നെ ശക്തയാക്കിയത്. എൻ്റെ പാർട്ടിയും മുഖ്യമന്ത്രിയും സഹപ്രവർത്തകരും വീട്ടുകാരും നൽകിയ പിന്തുണ വലുതാണ്. ഒരു ബേസിക് ചേഞ്ച് ആരോഗ്യമേഖലയിൽ ഉണ്ടായി എന്നുള്ളത് എല്ലാവരും ഇപ്പോൾ അംഗീകരിക്കുന്ന കാര്യമാണ്. 2016 ൽ കൊടുത്തിരുന്നതിനേക്കാൾ മൂന്നിരട്ടി സൗകര്യങ്ങളും സഹായങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയുന്നുവെന്നതാണ് വസ്തുത.

 

2 . ലോകത്തെ വിറപ്പിച്ച നിപ്പ കേരളത്തെ ബാധിച്ചപ്പോൾ  ആരോഗ്യമന്ത്രി എന്ന നിലയിൽ ഭീതിദത്തരായ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ച തങ്ങളുടെ പ്രവർത്തനങ്ങൾ  പ്രശംസനീയമാണ്. രണ്ടാമതും നിപ്പ കേരളത്തിലെത്തിയപ്പോൾ ആ മഹാവ്യാധിയെ പ്രതിരോധിക്കാൻ കൈകൊണ്ട നടപടികൾ എന്തൊക്കെയാണ് ?

ആദ്യതവണ നിപ്പ ബാധ സ്ഥിരീകരിച്ചപ്പോൾ ശരിക്കും ഭയപ്പാടുതന്നെയായിരുന്നു. ചികിത്സയില്ലാത്ത,  പ്രതിരോധിക്കാൻവേണ്ട മരുന്നുകൾ കണ്ടുപിടിക്കാത്ത ഒരു പകർച്ചവ്യാധിയായിരുന്നു നിപ്പ . രോഗബാധിതൻ്റെ ഉമിനീരിലൂടെയോ മറ്റു സ്രവങ്ങളിലൂടെയോ വേഗത്തിൽ പകരുകയും രോഗി മരണപ്പെടുകയും ചെയ്യുന്ന അവസ്ഥ. മരണനിരക്ക് വളരെ കൂടിയ ഭയാനകമായ പകർച്ചവ്യാധി. ആദ്യം നാലുപേർക്ക് നിപ്പ വൈറസ് ബാധയുണ്ടായതായി കണ്ടുപ്പിടിക്കുകയും, അത് കുറച്ചുപേർക്ക് പകരുകയും ചെയ്ത സാഹചര്യത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇരുന്നൂറോളം മരണങ്ങൾ ഉണ്ടായേക്കാമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. പരമാവധി മരണനിരക്ക് കുറയ്ക്കുവാനും മറ്റുള്ളവരിലേക്കും പകരാതിരിക്കാനുമുള്ള നടപടികളാണ് ആദ്യം സ്വീകരിച്ചത്. ജനങ്ങളുടെ ഭീതി കുറയ്ക്കാൻ മാധ്യമങ്ങൾക്ക് നിർദ്ദേശം കൊടുത്തതോടൊപ്പം രോഗത്തിൻ്റെ ഗൗരവസ്ഥിതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി അവരെ കർമ്മനിരതരാക്കുക എന്നിങ്ങനെയുള്ള ഉത്തരവാദിത്വങ്ങളാണ് അന്ന് നേരിടേണ്ടിയിരുന്നത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ നിസ്സീമമായ സഹകരണവും ആത്മാർഥതയുമാണ് പ്രതിരോധപ്രവർത്തനങ്ങൾ പെട്ടന്ന് കൈക്കൊള്ളാനായതും. പേരെടുത്തുപറയാനാണെങ്കിൽ നിരവധിയുണ്ട്, കോഴിക്കോട്ടുതന്നെ അവരോടൊപ്പം നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തിയത് നിരവധിപ്പേരാണ്. ജനങ്ങൾ ആ പ്രദേശത്തുനിന്നും കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയായിരുന്നു. ഇവരിലാർക്കെങ്കിലും നിപ്പ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ അത് മറ്റൊരിടത്തേക്ക് പകരാൻ സാധ്യത കൂടുതലായിരുന്നു. അതൊഴിവാക്കാനായി ഞാൻ നേരിട്ട് ആ പ്രദേശത്തേക്ക് പോകുകയും അവരെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കുകയും ചെയ്തു. എന്നോടൊപ്പം മന്ത്രി കടന്നപ്പള്ളി രാമകൃഷ്ണനും ഉണ്ടായിരുന്നു. ഞങ്ങൾ  നേരിട്ടെത്തി കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ അവിടത്തെ ജനങ്ങളും നമ്മോടൊപ്പം നിന്നു. ദുബായിൽ നിന്നും ഒരു ജംബോ വിമാനം ചാർട്ടർ ചെയ്ത വൈറസിനെ പ്രതിരോധിക്കാൻ വേണ്ട ഉപകരണങ്ങൾ കേരളത്തിൽ എത്തിക്കുകയായിരുന്നു. ആസാദ് മൂപ്പൻ ഉൾപ്പെടെയുള്ള നിരവധിപേരുടെ പിൻതുണയാണ് നിപ്പായെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിച്ചത് . പതിനെട്ടുപേർക്ക് രോഗം പിടിപെട്ടു, പതിനാറുപേർ മരിച്ചുപോയി ബാക്കി രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായതുതന്നെ ലോകരാഷ്ട്രങ്ങൾക്ക് അത്ഭുതമായിരുന്നു. എവിടെയെങ്കിലും നിപ്പ ലക്ഷണങ്ങളോടെ ആരെങ്കിലും എത്തുകയാണെങ്കിൽ വിദഗ്ദ്ധ വൈറോളജി പരിശോധന നടത്തണമെന്ന് സ്വകാര്യ ആശുപത്രികളുൾപ്പെടെ എല്ലാ ആശുപതികൾക്കും കർശന നിർദ്ദേശം കൊടുത്തിരുന്നു. അതാണ് രണ്ടാമതും നിപ്പ ബാധിച്ചപ്പോൾ പ്രതിരോധിക്കാനായതും. കോഴിക്കോട് നിംസ് ഹോസ്പിറ്റലിൻ്റെ പ്രവർത്തനവും സഹകരണവും ഇടപെടലും പ്രശംസനീയമാണ്. ഇക്കൊല്ലം ഡിസംബർ മുതൽ തന്നെ ജനങ്ങൾക്ക് ബോധവൽക്കരണപരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണമുള്ളതുകൊണ്ട് മാത്രമാണ് ആരോഗ്യവകുപ്പിന് നിപ്പായെ വരുതിയിലാക്കാൻ സാധിച്ചത്. 

K. K. Shailaja Unique Times

3 . ഹൃദയസംബദ്ധമായ അസുഖങ്ങളോടെ നിരവധി പിഞ്ചുകുഞ്ഞുങ്ങളുടേതടക്കം ജീവൻ രക്ഷിക്കാൻ വേണ്ടി മന്ത്രി തന്നെ മുൻകൈയെടുത്തിട്ടുണ്ട്. ഇത്തരം അടിയന്തിരസാഹചര്യങ്ങളിൽ ഒരു എയർ ആംബുലൻസിൻ്റെ ആവശ്യകത അനിവാര്യമല്ലേ ? 

അത് പലരുടേയും തെറ്റിദ്ധാരണയാണ്. ഹൃദ്യം  പദ്ധതിയിലൂടെയാണ് ഹൃദയശസ്ത്രക്രിയ നടത്തുന്നത് . ശിശുമരണ നിരക്ക് കുറയ്ക്കുക  എന്നതാണ് ലക്ഷ്യം, കുറയുകയും ചെയ്തു. 2016 ൽ പന്ത്രണ്ടിൽ നിന്നും ഇപ്പോൾ എട്ടായിട്ട് കുറഞ്ഞു. അതിന് നിരവധി കാര്യങ്ങൾ ഉണ്ട്. ഒന്ന് പ്രസവം നടക്കുന്ന ആശുപത്രി ഹൈജീനിക് ആയിരിക്കുക, മറ്റൊന്ന് നവജാത ശിശുവിന് ഹൃദ്രോഗബാധ കണ്ടുപിടിച്ചാൽ ഓപ്പറേഷൻ നടത്തുന്ന ആശുപത്രിയിലേക്ക്  എത്രയുംപെട്ടന്ന് എത്തിക്കുക. കോഴിക്കോടും എറണാകുളത്തും തിരുവന്തപുരത്തും കോട്ടയത്തും വിദഗ്ദ്ധ ചികിത്സാ സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലും പുതുതായി കാത്ത് ലാബ് ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് നിന്നും ഒരാൺകുട്ടിയെ കൊണ്ടുവരുന്ന വാർത്തവന്നപ്പോഴാണ് എൻ്റെ മൊബൈൽ നിറയെ എയർ ആംബുലൻസ് എന്ന ആവശ്യവുമായി മെസ്സേജുകൾ വന്നത്. എയർ ആംബുലൻസ് സൗകര്യം ആവശ്യമാണ്. എന്നാൽ ഇതിന് സാധിക്കില്ല, കാരണം ചെറിയ കുട്ടികളെ എയർ ലിഫ്റ്റ് ചെയ്യാൻപറ്റില്ല. വയസ്സായവരെയും ഹൃദയസംബന്ധരോഗികളെയും ലിഫ്റ്റ് ചെയ്യുന്നതും സുരക്ഷിതമല്ല. പ്രകൃതിക്ഷോഭങ്ങൾപോലുള്ള അപകടമേഖലയിൽ എയർ ആംബുലൻസ് ഉപകാരപ്രദമാണ്. കേരളത്തിൻ്റെ ഭൂപ്രകൃതിയനുസരിച്ച് അതും ബുദ്ധിമുട്ടാണ്. ഹെലിപ്പാഡ് വേണം, അല്ലെങ്കിൽ എയർപ്പോർട്ടിലെ ഇറങ്ങാൻ കഴിയുള്ളൂ. അവിടെനിന്നും ആംബുലൻസ് സൗകര്യം ലഭ്യമാക്കണം, അതുതന്നെ പ്രായോഗികമല്ല. റോഡുമാർഗ്ഗം പോകുന്നതാണ് നല്ലത് . റോഡുകൾ മെച്ചപ്പെട്ടതായിരിക്കണമെന്നുള്ളതും പ്രധാനമാണ്. എയർ ആംബുലൻസിന്  വലിയ വിലയാണ് . ആ തുകയുണ്ടെങ്കിൽ പത്തുകുട്ടികളുടെ ജീവൻ രക്ഷിക്കാനുപകരിക്കും. കൂടാതെ ഇതിൻ്റെ മെയിൻ്റനൻസിനായി പ്രതിമാസം മുപ്പതുലക്ഷത്തോളം രൂപ വേണ്ടിവരും. ആ തുക ഇവിടെയുള്ള നിരവധി രോഗികൾക്ക് ഉപകാരപ്രദമാകും. നമുക്ക് ഒരു സ്റ്റെബിലിറ്റി ഉണ്ടാകുമ്പോൾ എയർ ആംബുലൻസ് മേടിക്കാം . അതുവരെ അത്യാവശ്യങ്ങൾക്ക് നേവിയുടെ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിക്കാം. ഇത്കൊണ്ടൊക്കെയാണ് എയർ ആംബുലൻസ് സംവിധാനം അനിവാര്യമല്ല എന്ന് പറഞ്ഞത് .

 

  1. പോഷാകാഹാരക്കുറവും, മാതൃ – ശിശുമരണ നിരക്കും, വളരെക്കുറഞ്ഞതിനാലും  വയോജനക്ഷേമത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് ആരോഗ്യവകുപ്പിൻ്റെ വിജയം തന്നെയാണ്. ഈ വിജയത്തിലേക്കെത്തപ്പെടാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് ?

ഞാനിപ്പോൾ നാല് വകുപ്പുകൾ കൈകാര്യം ചെയ്യുകയാണ്. ആരോഗ്യം, മോഡേൺ മെഡിസിൻ, സോഷ്യൽ ജസ്റ്റിസ്, വിമൻ ആൻഡ് ചിൽഡ്രൻ  എന്നിവ. 2017 വരെ സോഷ്യൽ ജസ്റ്റിസ്, മുൻപ് വിമൻ ആൻഡ് ചിൽഡ്രൻ എന്നീ വകുപ്പുകൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ രണ്ടും രണ്ട് വകുപ്പാണ്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. സോഷ്യൽ ജസ്റ്റിസ് വകുപ്പിൽ ഉൾപ്പെട്ടത്  വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ട്രാൻസ്ജെൻ്റഴിസിൻ്റെയും പ്രശ്നങ്ങളാണ്. ഇവരുടെ പ്രശ്നങ്ങൾ അധികവും ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് . വിമൻ ആൻഡ് ചിൽഡ്രനിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പ്രധാനമായും കുട്ടികളിലെ പോഷകാഹാരക്കുറവും അമ്മമാരുടെ ആരോഗ്യ പ്രശ്നങ്ങൾക്കുമാണ് മുൻതൂക്കം കൊടുക്കുന്നത്. വകുപ്പുകൾ എല്ലാം ബദ്ധപ്പെട്ടുകിടക്കുന്നതിനാൽ ഇതൊക്കെ ഏകോപിപ്പിക്കാൻ എനിക്കു നിഷ്പ്രയാസം സാധിച്ചു. ആരോഗ്യവകുപ്പിൽ എല്ലാ പ്രൈമറി ഹെൽത്ത് സെൻ്ററുകളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. 864 ലിലേറെ പ്രൈമറി ഹെൽത്ത് സെൻ്ററുകൾ ഇനി മാറ്റേണ്ടതുണ്ട്. ആദ്യപടി 170 ഹെൽത്ത് സെൻ്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഏതൊരു പൗരനും തങ്ങളുടെ  ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് ഡോക്റുടെ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിൻ്റെ പിന്നിലെ പ്രധാനലക്ഷ്യം. ആശുപത്രികളുടെ രൂപഘടനയിൽത്തന്നെ മാറ്റങ്ങൾ വരുത്തി. നല്ല പൂന്തോട്ടം, ഭംഗിയുള്ള ഇരിപ്പിടങ്ങൾ . റിസപ്ഷൻ, നല്ല ശുചിമുറി സൗകര്യം, നല്ല കുടിവെള്ളം, അമ്മമാർക്ക് മുലയൂട്ടൽ സൗകര്യം, ടെലിവിഷൻ, യോഗ സെൻ്ററുകൾഎന്നീ സൗകര്യങ്ങൾ ഒരുക്കി. പഞ്ചായത്തുകളിൽ നിന്നും ഫണ്ട് അനുവദിച്ചു, എം എൽ എ ഫണ്ട്, ആരോഗ്യവകുപ്പിൽ നിന്നുള്ള ഫണ്ട് ഇതുകൂടാതെ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും ഫണ്ട് തന്നു സഹായിച്ചു. അങ്ങനെ ജനകീയപങ്കാളിത്തത്തോടെ പദ്ധതി വിജയത്തിലെത്തിച്ചു. കൂടാതെ താലൂക്കാശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവയും, ഇവയ്ക്കുള്ള പ്രവർത്തനങ്ങൾ ചെയ്യാനായി കിഫ്ബിയുടെ ഫണ്ടും ഉപയോഗിച്ചു. എറണാകുളത്ത് മെഡിക്കൽ കോളജ്, ക്യാൻസർ സെൻ്റർ  എന്നിവയുടെ പുരോഗമനത്തിനാവശ്യമായ നടപടികളും സ്വീകരിച്ചു. വയോജനങ്ങൾക്കായി ചെയ്ത ക്ഷേമപ്രവർത്തനങ്ങൾക്കായി വയോമിത്രം പദ്ധതിക്കാണ് വയോശ്രേഷ്ഠ അവാർഡ് ലഭിച്ചത്. ഭിന്നശേഷിക്കാർക്കായി “അനുയാത്ര ” പദ്ധതി, കൂടാതെ മാജിക് ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളുടെ പഠനസൗകര്യങ്ങൾ അവർക്കായി ഒരുക്കിയിട്ടുണ്ട്. കൂടെനിന്ന് പണിയെടുക്കുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് ഈ നേട്ടത്തിന് പിന്നിലും.

K. K. Shailaja

 

  1. നിസ്സാരകാര്യങ്ങൾക്കുപോലും ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിവന്ന ഒരു നേതാവാണ് താങ്കൾ . വിവാദങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

       ആദ്യമൊക്കെ  വിവാദമുണ്ടായപ്പോൾ ഞാൻ അമ്പരന്നുപോയി. തെറ്റായി ഒന്നും പ്രവർത്തിക്കാത്ത എന്നെത്തേടി വിവാദങ്ങൾ എത്തുന്നതെന്തിനാ എന്ന് ചിന്തിച്ചുപോയി. സങ്കടവും തോന്നിയിരുന്നു. പിന്നെ എനിക്ക് മനസ്സിലായി നമ്മുടെ കൈകൾ ശുദ്ധമായിരുന്നാൽ, നമ്മുടെ ഭാഗത്ത് സത്യം ഉണ്ടായിരുന്നാൽ, നമ്മുടെ മനസ്സ് ശുദ്ധമായിരുന്നാൽ വിവാദങ്ങൾക്ക്  അല്പായുസ് മാത്രമേയുള്ളുവെന്ന്. കുറച്ചുകാലം നമ്മുടെ ഉറക്കം കെടുത്താം എന്നതേയുള്ളു ഈ വിവാദങ്ങൾ. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരാൾക്ക് അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ വിവാദങ്ങൾ വരാം. ആ വിവാദങ്ങളിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കുക. കഴമ്പുണ്ടെങ്കിൽ മാത്രം വിശദീകരണം തേടുക. ഞാൻ അത് തിരുത്താൻ തയ്യാറാണ്.

   

  1. കേരള മനഃസാക്ഷിയെ  ഞെട്ടിച്ച കൈതമുക്ക് കുടുംബത്തിൻ്റെ സംഭവത്തിൽ ഏഴ് വർഷത്തിനിടയിൽ ആറ് മക്കൾക്ക് ജന്മം നൽകിയ ആ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം കൊടുക്കാത്തത് ആരോഗ്യ സാമൂഹിക പ്രവർത്തകരുടെ അനാസ്ഥയല്ലേ? ” നാമൊന്ന് നമുക്ക് രണ്ട്” എന്ന വാക്യം കൊട്ടിഘോഷിക്കുമ്പോഴും  തലസ്ഥാനത്തിൽ നടന്ന ഈ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അനുവർത്തിക്കേണ്ടത് എന്താണ് ? .

    സർക്കാർ വിഭാവനം ചെയ്യുന്നതും നടപ്പിലാക്കുന്നതുമായ ഒട്ടേറെ പദ്ധതികൾ സമൂഹത്തിൻ്റെ താഴെത്തട്ടിൽ വേണ്ടത്ര എത്തുന്നില്ല എന്നുള്ളത് വസ്തുതയാണ്. ഐ സി  എസ് പദ്ധതി ഭംഗിയായി നടത്തുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. ഒരു കുഞ്ഞുപോലും പട്ടിണികിടക്കേണ്ട ആവശ്യമില്ല. ആദിവാസി വകുപ്പ് കേരളത്തിലെ മുഴുവൻ ആദിവാസികൾക്കും സുഭിക്ഷമായി ഭക്ഷിക്കാനുള്ള ഭക്ഷണം ആദിവാസി മേഖലയിൽ  വിതരണം ചെയ്യുന്നുണ്ട്. ദരിദ്രത്തെ പൂർണ്ണമായും ഇല്ലാതാക്കിയോ എന്ന് ചോദിച്ചാൽ ഇത് ഇന്ത്യയിലെ ഒരു സംസ്ഥാനമല്ലേ. നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നില്ല എങ്കിൽ ബിഹാറിൻ്റെതുപോലുള്ള സ്ഥിതി വിശേഷം ഇവിടെയും ഉണ്ടായേനെ. ദാരിദ്ര്യമൊക്കെ ഒരു പരിധിവരെ മാറ്റി എങ്കിലും  ഇപ്പോഴും തലചായ്ക്കാൻ ഇടമില്ലാത്ത നിരവധിപ്പേരുണ്ട് ഇവിടെ. അതാണല്ലോ “ലൈഫ്” പോലുള്ള പദ്ധതികൾ ഇവിടെ കൊണ്ടുവരേണ്ടി വന്നത്. കേരളത്തിൽ മാത്രമാണ് തെരുവിൽ കിടക്കുന്നവർക്കും പാവപ്പെട്ടവർക്കും പാർപ്പിടസംവിധാനം ഒരുക്കിക്കൊടുക്കുന്നത്. രണ്ടരലക്ഷത്തോളം ജനങ്ങൾക്കാണ് പാർപ്പിടം നൽകിയത്. കൈതമുക്കിലെ കുടുംബത്തിന്  താമസിക്കാൻ വീടില്ല, റേഷൻ കാർഡ് ഇല്ല. ആ വാർഡ് മെമ്പറിന് അവർക്ക് റേഷൻ കാർഡ് ഉണ്ടാക്കിക്കൊടുക്കാമായിരുന്നു. ഇപ്പോൾ കാർഡ് കൊടുത്തു. ഇപ്പോൾ കൊടുക്കാമായിരുന്നുവെങ്കിൽ അത് നേരത്തെ കൊടുക്കാമായിരുന്നു. ഇത്തരം ആളുകളിൽ നിന്നും വാർഡ് മെമ്പർമാരുടെ ശ്രദ്ധ വിട്ടുപോകുന്നു, അതുണ്ടാകരുത്. ഐ സി എസ് മായി ഞാൻ ബന്ധപ്പെട്ടു . ഡിസ്ട്രിക് ഓഫീസർ പറഞ്ഞത് പട്ടിണി കിടക്കുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ്. ആശാവർക്കാറുമായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് അമ്മയ്ക്കും കുട്ടികൾക്കുമുള്ള പോഷകാഹാരങ്ങൾ അവിടെ എത്തിച്ചിട്ടുണ്ട് എന്നാണ്. അത് വീട്ടുകാരും സമ്മതിക്കുന്നു. കുട്ടികളുടെ അച്ഛൻ മദ്യപാനിയാണ്, മദ്യപിച്ചുവന്നാൽ കുട്ടികളെ കഴിക്കാൻ സമ്മതിക്കില്ലെന്ന് മാത്രമല്ല ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുമായിരുന്നു. ഇത്തരം വിഷയങ്ങളിൽ സമൂഹം ഇടപെടുകയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം. 1517 എന്ന നമ്പറിൽ ബദ്ധപ്പെട്ടപ്പോൾത്തന്നെ നമ്മുടെ ഓഫീസർ അവിടെയെത്തി വേണ്ടസഹായങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. എന്നിരുന്നാലും എല്ലാവരുടെയും ശ്രദ്ധ താഴെത്തട്ടിൽ എത്തണമെന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ബോധവൽക്കരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ന്യൂട്രീഷൻ മിഷൻ്റെ നേതൃത്വത്തിൽ ഇത്തരം കുടുംബങ്ങളെ കണ്ടുപിടിച്ചു അവർക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

 

  1. കേരളത്തിൻ്റെ ആരോഗ്യപരിരക്ഷ മേഖലയിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾ എന്തൊക്കെയാണെന്നാണ് താങ്കൾ കരുതുന്നത് ? 

 

ഒന്ന് രോഗപ്രതിരോധ പദ്ധതികൾ. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. കേരളത്തിലെ പതിനെട്ട് വയസിന് മേലെയുള്ള എല്ലാവരുടെയും ബ്ലഡ് പ്രഷറും ഷുഗറും പരിശോധിക്കാൻ തുടങ്ങി. ഒന്നരലക്ഷത്തിലേറെപ്പേരെ സ്ക്രീൻ ചെയ്തിട്ടുണ്ട്. എല്ലാവരെയും സ്ക്രീൻ ചെയ്ത് പ്രമേഹം നേരത്തെ കണ്ടുപിടിച്ചു ആദ്യം വേണ്ടചികിത്സ നൽകുക, രണ്ട്  ജീവിത ശൈലി മാറ്റുക. കൂടാതെ കാമ്പയിനുകൾ സംഘടിപ്പിച്ച് ദിവസേന കഴിക്കേണ്ട ഡയറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്. ഭക്ഷണക്രമം മാറ്റി വ്യായാമം പ്രോത്സാഹിപ്പിക്കുക, സ്ത്രീകൾ ഒന്നുകിൽ യോഗ ചെയ്യുക അല്ലെങ്കിൽ മിനി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുക, എല്ലാ ജില്ലകളിലും സാധാരണക്കാർക്ക് വേണ്ടിയിട്ട് ഓപ്പൺ ജിമ്മുകൾ പ്ലാൻ ചെയ്തിട്ടുണ്ട്. അഞ്ച് വർഷങ്ങൾകൊണ്ട് പൂർണ്ണമായും നടപ്പാക്കാൻ  സാധിക്കില്ല എന്നറിയാം, എങ്കിലും പരമാവധി സാധ്യമാക്കും. ഒരുമിച്ചുനിന്നാൽ എല്ലാം നേടാം.

 

  1. അടിയന്തിര സാഹചര്യങ്ങൾ നേരിടേണ്ടിവന്നപ്പോഴൊക്കെ സോഷ്യൽ മീഡിയ ഒപ്പത്തിനൊപ്പം നിന്ന് വളരെയധികം സഹായം ചെയ്തിട്ടുണ്ട്. എന്തിനേയും ഏതിനേയും ആഘോഷമാക്കുന്ന സോഷ്യൽ മീഡിയയുടെ  ഇടപെടലുകളെ എങ്ങനെ നോക്കിക്കാണുന്നു ?

        സോഷ്യൽ മീഡിയയ്ക്ക് രണ്ട് വശങ്ങളുണ്ട്. ഒരാളെ കൊല്ലാനും ഒരാളെ വളർത്താനും അതിന് കഴിയും. എന്നെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയയെ തള്ളിപ്പറയാനാകില്ല. എൻ്റെ പ്രവർത്തനങ്ങൾക്ക് ഒത്തിരി സഹായങ്ങൾ ചെയ്തുതന്നിട്ടുണ്ട്. നല്ല കാര്യങ്ങൾ പൊതുജനങ്ങൾക്കിടയിലെത്തിക്കാൻ സഹായിച്ചിട്ടുമുണ്ട്. അതിനിടയിൽ വേണ്ടാത്ത വിമർശനങ്ങളും ഉണ്ടാകുന്നുണ്ട്. അതൊന്നും കാര്യമാക്കേണ്ടതില്ല, നമ്മൾ ചെയ്യുന്ന ആരോഗ്യപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയക്ക് കൊടുത്തിട്ടുണ്ട്. അത് ഷെയർ ചെയ്ത് ജനങ്ങൾക്കിടയിൽ എത്തിച്ചിരിക്കും. പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള മുൻകരുതലുകൾ പോലുള്ളവ സോഷ്യൽ മീഡിയ പരമാവധി ഷെയർ ചെയ്ത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചില നല്ല വിമർശനങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ ഓർമ്മപ്പെടുത്താനാകും. രാഷ്ട്രീയ ഭേദമില്ലാതെ പിന്തുണ ധാരാളം കിട്ടിയിട്ടുണ്ട്.

 

  1. ഏതൊരു സ്ത്രീയുടേയും വിജയത്തിനുപിന്നിലും ഒരു കുടുംബത്തിൻ്റെ പിൻബലമുണ്ടാകും എന്നുള്ളതിൽ തർക്കമില്ല. താങ്കളുടെ കുടുംബത്തെക്കുറിച്ച് ?

 

തീച്ചയായും. എ്റെ കുടുംബം തന്നെയാണ് എ്റെ ശക്തി, പ്രത്യേകിച്ച് എ്റെ ഭത്താവ് ഭാസ്കര. അദ്ദേഹവും ഒരു രാഷ്ട്രീയ പ്രവത്തകനാണ്. മട്ടന്നൂ നഗരസഭാ ചെയമാ ആയിരുന്നു അദ്ദേഹം. എ്റെ രാഷ്ട്രീയപ്രവത്തനങ്ങളി താപ്പര്യമുള്ളയാളായിരുന്നു എ്റെ ഭത്താവ്. പഠനകാലത്ത് ഞാ രാഷ്ട്രീയപ്രവത്തകയായിരുന്നു, വിവാഹിതയായതിന് ശേഷം അതിന് തടസവുമുണ്ടായില്ല. എ്റെ എല്ലാ പ്രവത്തനങ്ങളുടെയും നല്ല വിമശകനും പിന്തുണയും തരുന്നയാളാണ് അദ്ദേഹം. രണ്ടാമക്കളാണ് ഞങ്ങക്ക്. രണ്ടുപേരും വിവാഹിത രണ്ടുപേക്കും ഓരോ കുട്ടികളുമുണ്ട്. എ്റെ മക്കളും മരുമക്കളും എ്റെ നല്ല വിമശകരാണ് നന്നായി സപ്പോട്ട് ചെയ്യുകയും ചെയ്യും. അരുത് എന്ന വാക്കില്ലാത്ത ഒരു കുടുംബത്തി്റെ പിന്തുണതന്നെയാണ് എ്റെ വിജയത്തിന് പിന്നി .

K. K. Shailaja Unique Times

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.