നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു.

നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു.

നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു. കിസ്സ എന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ ചലച്ചിത്ര മേഖലയിലേക്കുള്ള ചുവടുവയ്പ്പ്. നായികാ വേഷത്തിലാണ് താരപുത്രി കിസ്സയിൽ എത്തുന്നത്. നവാഗതനായ മഹറൂഫ് മുത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

അനാര്‍ക്കലി, മരയ്ക്കാര്‍, ഹരികൃഷ്ണന്‍, സുധീഷ്, ഇര്‍ഷാദ്, മേഘ എന്നിവരാണ് കിസ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൻ്റെ നിർമ്മാണം മിറാക്കിള്‍ മൂവി മേക്കേഴ്‌സിൻ്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസ് ആണ് നിർവഹിക്കുന്നത്. ഈ ചിത്രത്തിൽ റഫീഖ് അഹമ്മദിൻ്റെ വരികള്‍ക്ക് ഫോര്‍മ്യൂസിക് സംഗീതം പകരുന്നു.

വിഷ്ണു രവി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് സിനു സിദ്ധാര്‍ത്ഥ് ആണ്. ജനുവരി പത്തിന് ഷൂട്ടിംങ് തലശ്ശേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.