അകൊന്‍കാഗ്വ കീഴടക്കി ഇന്ത്യക്കാരി..
അകൊന്‍കാഗ്വ കീഴടക്കി ഇന്ത്യക്കാരി. മഹാരാഷ്ട്ര സ്വദേശിനിയായ കാമ്യ കാര്ത്തികേയന് എന്ന 14കാരിയാണ് അമേരിക്കന്‍ കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കിയത്. കൂടാതെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ഇതോടെ കാമ്യ കാര്‍ത്തികേയനു സ്വന്തമായി.
വർഷങ്ങളായുള്ള പരിശീലനത്തിന് ശേഷമാണ് കാമിയ ഈ സാഹസിക നേട്ടം കൈവരിച്ചിരിക്കുന്നത്. മുംബൈയിലെ നേവി ചില്‍ഡ്രന്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാമ്യ കാര്ത്തികേയന്. ഫെബ്രുവരി ഒന്നിനാണ് കാമിയായും അച്ഛൻ കാർത്തികേയനും ദക്ഷിണ അമേരിക്കന്‍ കൊടുമുടിയായ അകൊകഗ്വയിലെത്തിയത്.
6962 മീറ്റര്‍ ഉയരത്തിലുള്ള അകൊന്‍കാഗ്വ ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണ്, കൂടാതെ അര്‍ജന്റീനയിലെ തെക്കന്‍ ആന്തീസിലാണ് അത് സ്ഥിതിചെയ്യുന്നത്.
Photo Courtesy : Google/ images are subject to copyright