92ാമത് ഓസ്കാര്‍ പുരസ്കാരം : വാക്വീന്‍ ഫീനിക്സ് മികച്ച നടൻ, റെനെ സെല്‍വെഗര്‍ മികച്ച നടി.
92ാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം, വാക്വീന്‍ ഫീനിക്സിനു (ജോക്കര്‍) മികച്ച നടനും, റെനെ സെല്‍വെഗര്‍( ജൂഡി) മികച്ച നടിയുമായി. തൊണ്ണൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്കര് അവാര്‍ഡ്ദാന ചടങ്ങിൽ തിളങ്ങുന്നത്. മികച്ച സിനിമയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ അടക്കം മൊത്തം നാല് അവാര്‍ഡുകളാണ് ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ് സ്വന്തമാക്കിയത്.
മികച്ച ചിത്രവും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്കാരങ്ങള്‍ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രമാണ് ബോന്‍ യൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ്. റോക്കറ്റ്മാനിലെ ലവ് മി എഗെയ്ന് എന്ന ഗാനം ആലപിച്ച എല്‍ട്ടണ്‍ ജോണാണ് മികച്ച ഗായകന്.
‘വണ്‍സ് അപോണ് എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെണ്‍ മികച്ച സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ബ്രാഡ് പിറ്റിന് അഭിനയത്തിനുള്ള ഓസ്കര് ലഭിക്കുന്നത്.
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: ടോയ് സ്റ്റോറി 4
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ഹെയര്‍ ലവ്
മികച്ച അവലംബിത തിരക്കഥ: തായ്ക വൈറ്റിറ്റി (ചിത്രം- ജോജോ റാബിറ്റ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദ നൈബേഴ്സ് വിന്‍ഡോ
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
മികച്ച ഡോക്യൂമെന്ററി ഫീച്ചര്‍: അമേരിക്കന്‍ ഫാക്ടറി
മികച്ച വസ്ത്രാലങ്കാരം: ജാക്വിലിന് ഡുറന്(ചിത്രം- ലിറ്റില്‍ വിമണ്‍)
മികച്ച സൈറ്റ് ഡെക്കറേഷന്: നാന്‍സി ഹേ
ഛായാഗ്രഹണം : റോജര്‍ ഡിക്കിന്‍സ് ചിത്രം (1917)
സംഗീതം : ജോക്കര്‍
സംഗീത സംവിധാനം: ഹില്‍ഡര്‍ ഗുഡ്നഡോട്ടിര്‍
മികച്ച വസ്ത്രാലങ്കാരം ജാക്വിലിന് ഡുറന് (ലിറ്റില്‍ വിമന്‍ )
മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം ദി നൈബേഴ്സ് വിന്‍ഡോ
മികച്ച ശബ്ദലേഖനം: ഡൊണാള്‍ഡ് സില്‍വസ്റ്റര്‍ ( ഫോഡ് V ഫെരാരി )
Photo Courtesy : Google/ images are subject to copyright