കേരളം കൊടുംവരൾച്ചയിലേക്ക് : മുന്നറിയിപ്പുമായി സിഡബ്യൂആര്‍ഡിഎം.

കേരളം കൊടുംവരൾച്ചയിലേക്ക് : മുന്നറിയിപ്പുമായി സിഡബ്യൂആര്‍ഡിഎം.

സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎമിൻ്റെ(സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്) മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതുമാണ് വരള്‍ച്ചയുടെ പ്രധാന കാരണങ്ങൾ. 

ശാസ്ത്രീയമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും,  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ സംസ്ഥാനത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായേക്കുമെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നൽകുന്നു.

സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ജനുവരിയിലും ഫെബ്രുവരി ഇതുവരെയും മഴയുടെ അളവില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈ സ്ഥിതിയാണ് തുടരുന്നതെങ്കില്‍ മാര്‍ച്ച്‌ മാസമാകുമ്പോഴേയ്ക്കും സംസ്ഥാനം കൊടും വരള്‍ച്ച നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ഇതിനെ നേരിടാൻ മികച്ച പരിഹാരമെന്തെന്നാൽ ഇപ്പോഴുള്ള ഭൂഗർഭ ജലങ്ങൾ സംരക്ഷിക്കുക, കൂടാതെ അത് മലിനമാക്കാതെ നോക്കുക. 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.