ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി.

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി.

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം മരിച്ചത് 73പ്പേരാണ്. ബുധനാഴ്ച മാത്രം 2987 പേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹേങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും മരിച്ചവരുടെ എണ്ണം കണക്കിലെടുത്താൽ ഇതുവരെയുള്ള കൊറോണ മരണം 565 ആയി. നിലവിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28,018 ആയി ഉയര്‍ന്നു.

കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ചൈനയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്തുപേര്‍ക്ക് കൊറോണോ വൈറസ് ബാധ സ്ഥിതീകരിച്ചിരുന്നു. ഇന്നലെ ആ കപ്പലിലെ തന്നെ പത്തുപ്പേർക്ക്കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നിരിക്കുകയാണ്.

കപ്പലിലുള്ള മൂവായിരത്തി എഴുന്നൂറോളം യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാണ്. നിലവിൽ ഇന്ത്യയുൾപ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.