ദേശീയ ലോക്ഡൗൺ മൂന്നാംഘട്ടത്തിലേക്ക്: കേന്ദ്രത്തിൻ്റെ വിലയിരുത്തൽ ഇന്ന്.
ദേശീയ ലോക്ഡൗൺ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അദ്ധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സമിതി രാവിലെ യോഗം ചേരും.
ഈ യോഗത്തിൽ സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള കൂടിയാലോചനയും, അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ച ശേഷമുള്ള സ്ഥിതിയും വിലയിരുത്തും.
വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാന്‍ ആവശ്യമെങ്കില്‍ നടപടികള്‍ക്ക് തയ്യാറെന്ന് നാവിക സേന മേധാവി അഡ്മിറല്‍ കരണ്‍ബീര്‍ സിംഗ് ഇന്നലെ അറിയിച്ചിരുന്നു.
മൂന്നാമത് ലോക്ക് ഡൗൺ നീട്ടിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധന എപ്പോഴെന്നും ഇന്നത്തെ യോഗത്തിൽ വ്യക്തമാകും.
Photo Courtesy : Google/ images are subject to copyright