സംസ്ഥാനത്ത് ഇന്ന് 42പ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്: ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് ഇന്ന്.

സംസ്ഥാനത്ത് ഇന്ന് 42പ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്: ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് ഇന്ന്.

സംസ്ഥാനത്ത് ഇന്ന് 42പ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റ ദിവസംകൊണ്ട് ഇത്തരം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2 കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1 എന്നിങ്ങനെയാണ് പോസിറ്റീവായിട്ടുള്ള കേസുകൾ. രണ്ടുപേര്‍ രോഗമുക്തി നേടി.ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്.

രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്, കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‌. 216 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 84,258 പേരാണ് സംസ്ഥാനത്ത് നിലവിൽ നിരീക്ഷണത്തിലുള്ളത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 പേര്‍ വീതമാണ് ചികിത്സയിലുള്ളത്. പാലക്കാട്-26, കാസര്‍കോട്-21,കോഴിക്കോട്-19,തൃശ്ശൂര്‍-16 ഇങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മറ്റു ജില്ലകള്‍. 28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

തൃശ്ശൂരില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ഖദീജക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.