ഞായറാഴ്ച്ചകളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി.

ഞായറാഴ്ച്ചകളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി.

ഞായറാഴ്ച്ചകളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നൽകിയത്. കഴിഞ്ഞയാഴ്ച നല്‍കിയ ഇളവ് പരിശോധിച്ചാണ് ഇനി ഞായര്‍ ദിവസങ്ങളില്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന.

കൂടാതെ വിദേശത്തുനിന്ന് എത്തുന്നവർക്ക് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്. ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയാണെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവില്‍ പറയുന്നു.

അതേസമയം കണ്ടെയന്‍മെന്റ് സോണുകളിലേയും റെഡ്‌സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുള്ള കര്‍ഫ്യൂവും തുടരും.

ഇളവുകൾ നൽകിയെങ്കിലും കോവിഡിനെ ചെറുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും ജനങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഉടന്‍ ഇത് സംബന്ധിച്ച വിശദമായ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.