മുംബൈയേയും അയല്ജില്ലകളെയും വിറപ്പിച്ച് നിസർഗ: മഹാരാഷ്ട്രയില് മൂന്ന് മരണം.
മുംബൈയേയും അയല്ജില്ലകളെയും വിറപ്പിച്ചാണ് ഇന്നലെ ഉച്ചയ്ക്ക് ആഞ്ഞുവീശിയ ‘നിസര്ഗ’ കടന്നുപോയത്. ഗുരതരമായ നാശനഷ്ടങ്ങളുണ്ടാക്കാതെ കടന്നുപോയെന്നാണ് വിലയിരുത്തൽ.
എന്നാൽ ‘നിസര്ഗ’ മഹാരാഷ്ട്രയില് ഇതുവരെ മൂന്ന് പേരുടെ ജീവനെടുത്തു, കൂടാതെ മൂന്ന് പേര്ക്ക് പരിക്കേറ്റു. പൂനെയിലും താനെയിലും ഗ്രാമീണ മേഖലയില് ഉരുള്പൊട്ടലില് നാശനഷ്ടങ്ങളുണ്ടായി. നാല് ജില്ലകളില് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
25 ലക്ഷം ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകളില് പറയുന്നു. ഇന്ന് ഗുജറാത്തിൻ്റെ തീരപ്രദേശങ്ങളില് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഇന്നലെ വീശിയടിച്ച കാറ്റിലും മഴയിലും മേല്ക്കൂര പറന്നുപോയി വീടിൻ്റെ ചുമര് വീണാണ് രണ്ട് പേര് മരിച്ചത്. ഇതില് മൂന്നുപേര്ക്കും പരിക്കേറ്റിട്ടുണ്ട്. ഖേദിലെ വഹാഗോന് ഗ്രാമത്തിലാണ് അപകടം നടന്നത്. അറബിക്കടലില് രൂപം കൊണ്ട തീവ്രന്യൂനമര്ദം ‘നിസര്ഗ’ മഹാരാഷ്ട്ര തീരങ്ങളില് ഇന്നലെ ഉച്ചയോടെയാണ് ആഞ്ഞടിച്ചത്.
തുടക്കത്തില് കാറ്റിന്റെ വേഗത മണിക്കൂറില് 93 കിലോ മീറ്ററായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയില് നിന്ന് 110 കിലോമീറ്റര് അകലെ അലിബാഗിലാണ് നിസര്ഗ തീരം തൊട്ടത്. മുംബൈ, താനെ ജില്ലകളില് മൂന്നു മണിക്കൂര് നേരം ചുഴലിക്കാറ്റ് നീണ്ടു നിന്നു.
കൊവിഡ് ബാധ ഏറ്റവും ശക്തമായ മഹാരാഷ്ട്രയില് പുതിയ ദുരിതങ്ങളുടെ ഭീഷണിയോടെയായിരുന്നു നിസര്ഗയുടെ വരവ്. നിലവില് 41,000 ആക്റ്റീവ് കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില് ഉള്ളത്. അലിബാഗില് മണിക്കൂറില് 93 കിലോമീറ്റര് വേഗതയിലാണ് കാറ്റടിച്ചത്. ദുരന്തത്തെ നേരിടാന് ദേശീയ ദുരന്ത നിവാരണ സേനയുടെ 43 ടീമുകളെയാണ് നിയോഗിച്ചിരുന്നത്.
Photo Courtesy : Google/ images are subject to copyright

