അങ്കമാലി താലൂക്ക് ആശുപത്രിക്ക് കോവിഡ് വിസ്ക് കൈമാറി

അങ്കമാലി താലൂക്ക് ആശുപത്രിക്ക് കോവിഡ് വിസ്ക് കൈമാറി

അങ്കമാലി: കോവിഡ് രോഗ പരിശോധനയ്ക്കായി സുരക്ഷിതമായി ശ്രവ സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം ഇനിമുതല്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലും ലഭ്യമാവും. ഇതാനാവശ്യമായ നൂതന സംവിധാനങ്ങളുള്ള വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്ക്(വിസ്ക്) ആശുപത്രിയില്‍ സ്ഥാപിച്ചു. റോജി എം. ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടത് പ്രകാരം പെഗാസിസ് ട്രസ്റ്റാണ് താലൂക്ക് ആശുപത്രിക്ക് വിസ്ക് സൗജന്യമായി നല്‍കിയത്. താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ ആശുപത്രി സൂപ്രണ്ട് നസീമ നജീബിന് വിസ്ക് കൈമാറി. ട്രസ്റ്റ് ചെയര്‍മാന്‍ അജിത് രവി അനുബന്ധ രേഖകള്‍ സൂപ്രണ്ടിന് കൈമാറി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍, ബിജു പൂവേലി, പ്രദീപ് ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.