കോട്ടയത്ത് റെയില്‍വെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനാൽ ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി ഓടും.

കോട്ടയത്ത് റെയില്‍വെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനാൽ ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി ഓടും.

കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴയിൽ കോട്ടയത്ത് റെയില്‍വെ ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ട്രെയിനുകള്‍ ആലപ്പുഴ വഴി ഓടുമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന വേണാട്, ജനശതാബ്ദി ട്രെയിനുകളാണ് ഇന്ന് ആലപ്പുഴ വഴി ഓടുക.

06302 തിരുവനന്തപുരം- എറണാകുളം ജംഗ്ഷന്‍ വേണാട് സ്‌പെഷ്യല്‍, 02081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുക. എറണാകുളം, ആലപ്പുഴ, കായംകുളം സ്‌റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് അധിക സ്‌റ്റോപ്പുണ്ടാകുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കോട്ടയം – ചിങ്ങവനം പാതയില്‍ റെയില്‍വെ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.