പ്രശസ്ത സിനിമ-സീരിയല്‍ താരം അനില്‍ മുരളി (56) അന്തരിച്ചു: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രശസ്ത സിനിമ-സീരിയല്‍ താരം അനില്‍ മുരളി (56) അന്തരിച്ചു: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രശസ്ത സിനിമ-സീരിയല്‍ താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ അനില്‍ 200 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.

അനില്‍ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. ടിവി സീരിയലുകളില്‍ അഭിനയിച്ചുതുടങ്ങിയ അനില്‍ 1993 ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.

കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിൻ്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

2020 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ‘ഫോറന്‍സിക്’ ആണ് ഏറ്റവും ഒടുവില്‍ വേഷമിട്ട ചിത്രം. മലയാളത്തിലെ ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കള്‍: ആദിത്യ മുരളി, അരുന്ധതി മുരളി.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.