ആര്‍ബിഐയുടെ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാമോ?

ആര്‍ബിഐയുടെ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാമോ?

ഓഗസ്റ്റ് ആദ്യവാരത്തില്‍ ചേരുന്ന ആര്‍ബിഐയുടെ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ല. ഫെബ്രുവരിക്കുശേഷം റിപ്പോ നിരക്കില്‍ ഇതുവരെ  1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. ഈ കോവിഡ് കാലത്തും വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികളും ആര്‍ബിഐ സ്വീകരിച്ചിരുന്നു.

പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വലിയ വെല്ലുവളി. ലോക്ക് ഡൗണ്‍മൂലം വിതരണശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ യോഗം. ഓഗസ്റ്റ് നാലിന് ചേരുന്ന മോണിറ്ററി പോളിസി യോഗം ആറിനാണ് അവസാനിക്കുക.

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.