ഇന്ത്യക്കു പിന്നാലെ ടിക്ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകള്‍ വിലക്കാനൊരുങ്ങി അമേരിക്ക
ഇന്ത്യക്കു പിന്നാലെ ടിക്ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകള്‍ വിലക്കാനൊരുങ്ങി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്നതിനുള്ള നടപടികൾ പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യ ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ യുഎസ് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷണം, രാജ്യ സുരക്ഷ എന്നിവ മുൻനിർത്തി ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ കഴിഞ്ഞ ദിവസം ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക ചൈനീസ് ആപ്പുകൾക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയത്.
നേരത്തെ ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്തതായി അറിയിച്ചിരുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്ക ചൈനയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഹോങ്കോംഗിലെ ചൈനയുടെ ഇടപെടലിലും അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.
Photo Courtesy : Google/ images are subject to copyright