മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി തു​ട​രു​ന്നു: ജാ​ഗ്രതാ നിര്‍ദേശം ഉടനില്ല, പെരിയാറിൻ്റെ തീരത്തുളളവരെ മാറ്റും.

മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി തു​ട​രു​ന്നു: ജാ​ഗ്രതാ നിര്‍ദേശം ഉടനില്ല, പെരിയാറിൻ്റെ തീരത്തുളളവരെ മാറ്റും.

ഇ​ടു​ക്കി മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. 136 അ​ടി​യാ​ണ് ഡാ​മി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ്. കൂടാതെ നീരൊഴുക്ക് കുറഞ്ഞതിനാലും തമിഴ്നാട് കൊണ്ടുപോകുന്ന വെളളത്തിൻ്റെ അളവ് കൂടിയതിനാലും രണ്ടാമത്തെ ജാ​ഗ്രതാ നിര്‍ദേശം ഉടന്‍ ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം.

എന്നാൽ ജ​ല​നി​ര​പ്പ് ഇ​നി​യു​മു​യ​ര്‍​ന്നാ​ല്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വ​ണ്ടി​പ്പെ​രി​യാ​ര്‍, വ​ള്ള​ക്ക​ട​വ്, ച​പ്പാ​ത്ത് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി 2,000ലേ​റെ​പ്പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. നിലവില്‍ 136.2 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്.

ഇന്നലെ രാത്രിയാണ് ജലനിരപ്പ് 136 അടി ആയി ഉയര്‍ന്നത്. 138 ല്‍ എത്തും മുന്നേ തുറക്കുകയാണ് സുരക്ഷിതമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രദേശത്തുളള കുറച്ചുപേര്‍ ക്യാംപുകളിലേക്ക് മാറിയിട്ടുണ്ട്. 1,700 ഓളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും.

തേ​നി​ക​ള​ക്ട​റു​മാ​യി സം​സാ​രി​ച്ച ശേ​ഷം കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളേ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഡാം തുറക്കേണ്ടി വന്നാല്‍ പകല്‍ തന്നെയാകും തുറക്കുകയെന്നാണ് വിവരം. അ​തേ​സ​മ​യം പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം തു​ട​രു​മെ​ന്നും ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.