മമ്മൂട്ടി- നയന്‍താര ചിത്രം പുതിയ നിയമം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു…

മമ്മൂട്ടി- നയന്‍താര ചിത്രം പുതിയ നിയമം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു…

മമ്മൂട്ടി-നയന്‍താര എന്നിവര്‍ പ്രധാനവേഷത്തില്‍ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രം ‘പുതിയ നിയമം’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങി നീരജ് പാണ്ഡേ. നടനും നിര്‍മ്മാതാവുമായ അരുണ്‍ നാരായനാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എ വെനസ്‌ഡേ, സ്‌പെഷ്യല്‍ ഛബ്ബീസ്, എം.എസ് ധോണി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് നീരജ് പാണ്ഡേ.

റിലൈന്‍സും നീരജ് പാണ്ഡേയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരദമ്ബതികള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് സൂചന. അജയ് ദേവ്ഗണ്‍- കാജോല്‍, സെയ്ഫ് അലിഖാന്‍-കരീനാ കപൂര്‍, ദീപികാ പദുക്കോണ്‍-രണ്‍വീര്‍ സിംഗ് എന്നീ പേരുകള്‍ ഹിന്ദി റീമേക്ക് വാര്‍ത്തകള്‍ക്കൊപ്പം കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ സ്ഥിരീകരണമുണ്ടാകും.

എ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച്‌ പുതിയ നിയമം 2016 ഫെബ്രുവരിയില്‍ ആണ് പുറത്തിറങ്ങിയത്. റോഷന്‍ മാത്യുവാണ് ചിത്രത്തില്‍ നെഗറ്റീവ് റോളിലെത്തിയത്. തമിഴില്‍ വാസുകി എന്ന പേരില്‍ ചിത്രം മൊഴിമാറ്റി ഇറക്കിയിരുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.