നടി മംമ്ത മോഹന്‍ദാസ് സിനിമ നിര്‍മാണ രംഗത്തേക്ക്..
മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. നടിയായും പിന്നണിഗായികയായും തിളങ്ങിയ മംമ്ത മോഹന്‍ദാസ് സിനിമയുടെ നിര്‍മാണ രംഗത്തേക്ക് കൂടി തിരിയുന്നു. മംമ്തയും സുഹൃത്തും സംരംഭകനുമായ നോയല്‍ ബെന്നും ചേര്‍ന്ന് ‘മമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ്’ എന്ന പേരിലാണ് പുതിയ പ്രൊഡക്ഷന്‍ കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്.
തനിക്ക് സിനിമയില്‍ നിന്ന് ലഭിച്ച അംഗീകാരങ്ങള്‍ക്ക് പകരമായി സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൻ്റെ ഫലമാണ് ഈ പുതിയ സംരംഭമെന്ന് മമ്ത പറയുന്നു. തൻ്റെ ആദ്യ നിര്‍മാണ സംരംഭം ആരംഭിച്ച വാര്‍ത്ത പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. അനുഗ്രഹവും പിന്തുണയും ആവശ്യമാണെന്നും താരം അറിയിച്ചു.
എൻ്റെ കുടുംബത്തിനും എൻ്റെ നിര്‍മ്മാണ പങ്കാളിയായ നോയല്‍ ബെന്നിനും ഉറ്റസുഹൃത്തുക്കള്‍ക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാന്‍ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. വിശദാംശങ്ങള്‍ പിന്നാലെ.’ മംമ്ത ഫേസ്ബുക്കില്‍ കുറിച്ചു.
Photo Courtesy : Google/ images are subject to copyright