റോഷന് ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന് കോഴി നാല് ഭാഷകളിലേക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുന്നു.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് “പ്രതി പൂവന്‍കോഴി”. ഉണ്ണി ആറിൻ്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രം നാല് ഭാഷകളിലേക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നാല് ഭാഷാകളിലേക്കുള്ള റീമേക് അവകാശം വിറ്റ് പോയതായാണ് റിപ്പോര്‍ട്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കാണ് ചിത്രം റീമേക് ചെയ്യാന്‍ പോകുന്നത്. നാല് ഭാഷകളിലേക്കുമുള്ള റീമേക് അവകാശം ബോണി കപൂര്‍ ആണ് സ്വന്തമാക്കിയത്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാരിയര്‍ ആയിരുന്നു നായിക. ചിത്രത്തില്‍ റോഷന് ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിച്ച ചിത്രം കൂടിയാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചത്.
Photo Courtesy : Google/ images are subject to copyright