ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക്; ഉഷ്മളമായ വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍.
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടന് ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തി. ‘കാണെക്കാണ’ ചിത്രത്തിൻ്റെ ലൊക്കേഷനിലാണ് ടൊവിനോ തിരിച്ചെത്തിയിരിക്കുന്നത്. കേക്ക് മുറിച്ച് മധുരം നല്കി ഉഷ്മളമായ വരവേല്‍പ്പാണ് സിനിമയുടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും താരത്തിന് നല്‍കിയത്.
കള സിനിമയുടെ സെറ്റില്‍ വെച്ചാണ് ടോവിനോയ്ക്ക് പരിക്കേറ്റത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് താരത്തിന് വയറുവേദന വന്നത്.
തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന താരം പിന്നീട് സുഖംപ്രാപിച്ച് വീട്ടിലെത്തി. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് കാണെക്കാണെ. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright