ബോളിവുഡ് രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്.
ബോളിവുഡ് രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന് കുന്ദല്‍ക്കറിന്റെ ‘കൊബാള്‍ട്ട് ബ്ലൂ’വിലാണ് പൂര്‍ണിമ വേഷമിടാന്‍ ഒരുങ്ങുന്നത്. സംവിധായകൻ്റെ ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന നോവലിനെ അധികരിച്ചാണ് ഈ സിനിമ. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ നോവലാണിത്.
പ്രതീക് ബബ്ബര്‍ ആണ് ചിത്രത്തിലെ നായകന്. നീലയ്, അഞ്ജലി ശിവരാമന്, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരാണ മറ്റ് താരങ്ങള്‍. നെറ്റ്ഫ്ലിക്സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെബ് സീരീസായ ലൈലയുടെ നിര്‍മാതാക്കളാണ് ഓപ്പണ്‍ എയര്‍ ഫിലിംസ്.
തനയ്, അനുജ എന്നിങ്ങനെ രണ്ടു സഹോദരിമാരുടെ കഥയാണ് കൊബാള്‍ട്ട് ബ്ലൂ. ഇവരുടെ വീട്ടില്‍ പേയിങ്ങ് ഗസ്റ്റായി താമസിക്കാനെത്തുന്ന യുവാവുമായി സഹോദരിമാര്‍ പ്രണയത്തിലാകുകയും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
വിവാഹത്തിന് ശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന പൂര്‍ണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലൂടെയായിരുന്നു. നടിക്ക് പുറമെ മികച്ച ഫാഷന്‍ ഡിസെെനര്‍ കൂടിയാണ് പൂര്‍ണിമ.
Photo Courtesy : Google/ images are subject to copyright