ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം അക്ഷയ് കുമാർ ലോക്ഡൗണിലും പ്രതിഫലം കൂട്ടി

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം അക്ഷയ് കുമാർ ലോക്ഡൗണിലും പ്രതിഫലം കൂട്ടി

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ അക്ഷയ് കുമാറാണ്. മുന്‍കാലങ്ങളിലെല്ലാം താരം വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേട്ട് അമ്പരക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകളിലും അക്ഷയ് കുമാര്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കുന്നുണ്ടെന്നാണ് പറയുന്നത്.

2022 ല്‍ നടന്‍ അക്ഷയ് കുമാറിൻ്റെ പ്രതിഫലം 135 കോടിയായി ഉയര്‍ത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ഒരു സിനിമയ്ക്കായി 100 കോടി പ്രതിഫലം വാങ്ങുന്ന അക്ഷയ് ലോക് ഡൗണില്‍ സിനിമമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നിട്ടും പ്രതിഫലം കുറച്ചില്ല.

ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷമുള്ള കഴിഞ്ഞ ഏതാനും മാസങ്ങളായി അക്ഷയ് കുമാര്‍ തന്റെ പ്രതിഫലം 99 കോടിയില്‍ നിന്ന് 108 കോടിയായി ഉയര്‍ത്തിയിരുന്നു. അടുത്തിടെ അദ്ദേഹം ഒപ്പിട്ട സിനിമകള്‍ക്ക് 117 കോടി പ്രതിഫലം കൈപറ്റുകയും ചെയ്തു. അക്ഷയ് കുമാറിന്റെ പ്രശസ്തിയും ബോക്‌സോഫീസില്‍ വലിയ വിജയം നേടുന്ന നടനായത് കൊണ്ടും നിര്‍മാതാക്കള്‍ ഇതിന് തയ്യാറാവുന്നതായിട്ടാണ് പറയുന്നത്.

അക്ഷയ് കുമാറിനെ നായകനാക്കി സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ മത്സരിക്കുന്നതാണ് അതിന് കാരണം. അക്ഷയ് കുമാറിനെ വച്ചു സിനിമയെടുത്താന്‍ ലാഭം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ് നിര്‍മാതാക്കള്‍ക്ക്. അതുകൊണ്ടു തന്നെ നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗിക്കുക എന്നതാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.