ടാറ്റ എച്ച് ബി എക്സ് നിരത്തിലേക്ക്
ടാറ്റ എച്ച് ബി എക്സ് നിരത്തിലേക്ക്. 2021 പകുതിയോടെ കാര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മിനി എസ്യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങള്‍ കൂടി റഷ്ലൈന് പുറത്തുവിട്ടിരിക്കുകയാണ്. പതിവുപോലെ ബോഡി തീര്‍ത്തും മറച്ച രീതിയിലാണ് വാഹനം നിരത്തിലിറങ്ങിയത്. എങ്കിലും മൊത്തത്തില്‍ ഡിസൈന്‍ മുമ്പ് പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പിന് സമാനമാണ്.
ടാറ്റ മോട്ടോര്‍സിന്റെ എന്‍ട്രി ലെവല്‍ യുവി എന്ന നിലയില്‍ ഇത് നെക്സോണിന് താഴെയായി നിലനിർത്താനാണ് സാധ്യതയും. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങള്‍ കാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തുന്നില്ലെങ്കിലും പ്രൊഡക്ഷന്‍ കാര്‍ ഡ്യുവല്‍-ടോണ്‍ 15 ഇഞ്ച് അലോയ് വീലുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo Courtesy : Google/ images are subject to copyright