മാസ്ക് ധരിക്കാത്തവര്ക്കെതിരെ അസാധാരണ ശിക്ഷ വിധിച്ച് ഗുജറാത്ത് ഹൈക്കോടതി.
മാസ്ക് ധരിക്കാത്തവര്ക്കെതിരെ അസാധാരണ ശിക്ഷ വിധിച്ച് ഗുജറാത്ത് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവര്ക്ക് കോവിഡ് കെയര് സെൻ്ററുകളില് നിര്ബന്ധിത സേവനം ചെയ്യിക്കണമെന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്.
ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാന് ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്ക്കാരിനോട് നിര്ദേശം നല്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വലിയ നാല് നഗരങ്ങളായ അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര എന്നിവിടങ്ങളില് സര്ക്കാര് രാത്രികാല കര്ഫ്യൂ ഏര്പ്പെടുത്തിയിട്ടുണ്ട്. നിലവില് കോവിഡ് സാഹചര്യം കണക്കിലെടുത്ത് നവംബര് 23 മുതല് തുറക്കാനിരുന്ന സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറക്കുന്നതും ഗുജറാത്ത് മാറ്റിവെച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

