രാജ്യത്തെ ആദ്യ ഡ്രൈവര് രഹിത ട്രെയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ആദ്യ ഡ്രൈവര് രഹിത ട്രെയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദേശീയ പൊതു മൊബിലിറ്റി കാര്ഡും അദ്ദേഹം വീഡിയോ കോണ്ഫറന്സിലൂടെ ഉദ്ഘാടനം ചെയ്തു. ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചടങ്ങില് സന്നിഹിതനായിരുന്നു.
ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂര്ഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ഡല്ഹിയെ ബന്ധിപ്പിക്കുന്ന പാതയിലാണ് ഡ്രൈവര് രഹിത മെട്രോ ട്രെയിന് സര്വീസ് നടത്തുക. ആറ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.
ഊര്ജ്ജ സംരക്ഷണം ലക്ഷ്യമിട്ട് ബ്രേക്കിംഗിലും ലൈറ്റിംഗിലും നൂതന ടെക്നോളജികളാണ് ഉപയോഗിച്ചിരിക്കുന്നത്. 95 കിലോ മീറ്ററാണ് ഡ്രൈവര് രഹിത ട്രെയിനിൻ്റെ പരമാവധി വേഗത. ഓരോ കോച്ചിലും 380 യാത്രക്കാരാണ് ഉണ്ടാകുക.
Photo Courtesy : Google/ images are subject to copyright

