സംസ്ഥാനത്ത് കോവിഡിൻ്റെ പുതിയ ഘട്ടമെന്നും വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്നും മന്ത്രി കെ കെ ശൈലജ.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച ഏറെ നിർണ്ണായകമാണെന്നും അതിനാൽ ജാഗ്രത പാലിക്കുകയും സെല്‍ഫ് ലോക്ക് ഡൗണ്‍ വേണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കൂടാതെ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം. ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡിൻ്റെ പുതിയ ഘട്ടമാണെന്നും സംസ്ഥാനം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൂടാതെ അത്യാവശ്യം ആണെങ്കില്‍ മാത്രം പുറത്തേക്കിറങ്ങുക. രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ വലിയ തോതില്‍ പകരുമെന്നും ക്രമാതീതമായി കേസുകള്‍ കൂടിയാല്‍ ആശുപത്രികള്‍ ബുദ്ധിമുട്ടിലാകുമെന്നും അതോടെ ചികിത്സ കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് പലരും നിര്‍ദേശങ്ങള്‍ മറികടന്നെന്നും, എന്നാൽ സത്യപ്രതിജ്ഞയും അധികാരമേല്‍ക്കലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright