കോവിഡ് വാക്സിൻ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും.

കോവിഡ് വാക്സിൻ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും. ഫാര്‍മസികളില്‍ തയ്യാറാകുന്ന മരുന്നുകള്‍ ഇന്നുമുതല്‍ വിവിധ സംസ്ഥാനങ്ങളുടെ സംഭരണശാലകളിലെത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചുചേർത്തത്. പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് ഇന്ന് മുഖ്യമന്ത്രിമാരുമായി സംവദിക്കുക. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംവാദം. വൈകിട്ട് നാലുമണിക്കാണ് വെര്‍ച്വല്‍ സംവാദം നടക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വാക്‌സിന്‍ വിതരണ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് ജനുവരി 9നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആദ്യ ഘട്ട വിവരങ്ങള്‍ പങ്കുവെച്ചത്. പ്രത്യേക ശീതീകരണ സംവിധാനങ്ങളുള്ള വിമാനങ്ങളിലാണ് കൊറോണ വാക്‌സിനുകള്‍ ഇന്നു മുതല്‍ എത്തിക്കുക. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും തയ്യാറാക്കിയ വാക്‌സിനുകളുടെ നിയന്ത്രിത ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അനുമതി നല്‍കി.

ആകെ മൂന്ന് കോടി പേര്‍ക്കാണ് മുന്‍ഗണനാ അടിസ്ഥാനത്തില്‍ വാക്‌സിന്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. ലിസ്റ്റുകളെല്ലാം സംസ്ഥാന തലത്തില്‍ തയ്യാറായതായാണ് വിവരം. തുടര്‍ന്ന് 50 വയസ്സിന് മുകളിലുള്ളവരേയും പരിഗണിക്കും. ഇന്ത്യയിലാകമാനം കൊറോണ ബാധിതര്‍ ഇതുവരെ ഒരു കോടി നാലു ലക്ഷം പേരാണ്. രോഗമുക്തരുടെ എണ്ണം ഒരു കോടി രണ്ടു ലക്ഷത്തിലേക്ക് ഉയര്‍ന്നു. ഇന്നലെ 16311 കേസ്സുകളാണ് പുതുതായി രേഖപ്പെടുത്തിയത്. അതേസമയം രോഗമുക്തര്‍ ഇന്നലെ മാത്രം 19,299 ആയി ഉയരുകയും ചെയ്തു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.