ഭാരത് ബയോടെക്കിൻ്റെ കോവാക്സിൻ ഇന്ന് കേരളത്തിലെത്തും; തല്‍ക്കാലം വിതരണം ചെയ്യേണ്ടന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം.

ഭാരത് ബയോടെക്കിൻ്റെ കോവാക്സിൻ ഇന്ന് കേരളത്തിലെത്തും; തല്‍ക്കാലം വിതരണം ചെയ്യേണ്ടന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കോവാക്സിനും കേരളത്തിലേക്ക്. ഭാരത് ബയോ ടെക്കിൻ്റെ കോവാക്സിൻ്റെ 37000 ഡോസാണ് ഇന്ന് കേരളത്തിലെത്തുന്നത്. എന്നാല്‍ ഇത് തല്‍ക്കാലം വിതരണം ചെയ്യേണ്ടന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം.

കോവാക്സിൻ്റെ പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ വിതരണം ചെയ്യേണ്ടന്ന് ആരോഗ്യ വകുപ്പ് നിശ്ചയിച്ചത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഷീല്‍ഡ് തന്നെ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. 7,94000 ഡോസ് കൊവിഷീല്‍ഡ് വാക്സീനാണ് ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ച്‌ കിട്ടിയത്.

അതേസമയം കോവാക്സിന്‍ സംസ്ഥാനം സ്വീകരിക്കും. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിന്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിന്‍ തിരുവനന്തപുരം മേഖല വാക്സിന്‍ സെന്‍ററില്‍ സൂക്ഷിക്കും. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.