മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ചതുര്‍മുഖം’ റിലീസിനൊരുങ്ങുന്നു.
മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ചതുര്‍മുഖം’ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ്.
വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്സുകളുമുണ്ട്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചതുര്‍മുഖത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ഡോണ്‍ വിന്‍സെന്റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. സന്ജോയ് അഗസ്റ്റിന്, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവര്‍ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Photo Courtesy : Google/ images are subject to copyright