വൈറലായി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന‌ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാൻ്റെ വീഡിയോ; പുറകെ വിമർശനങ്ങളും..

വൈറലായി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന‌ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാൻ്റെ വീഡിയോ; പുറകെ വിമർശനങ്ങളും..

കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന‌ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാൻ്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്നലെയാണ് മുംബൈയിലെ ആരാം നഗറില്‍ താരം കുട്ടികളോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിൻ്റെ വിഡിയോ പുറത്തുവന്നത്. ചെറിയ കുട്ടികള്‍ക്കൊപ്പമായിരുന്നു കളി. എന്നാൽ, വീഡിയോ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയാണ് താരം. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് മാസ്‌ക് ധരിക്കാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

 

കുട്ടികളുടെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് താരം കളിക്കാന്‍ ഇറങ്ങിയത്. കുറച്ചു ബോളുകള്‍ കളിച്ച ശേഷം താരം നിലത്തുവെച്ചിരുന്ന തൻ്റെ മാസ്‌ക് ഉള്‍പ്പടെയുള്ള സാധനങ്ങള്‍ എടുത്തു. അതിനു ശേഷം അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്. വീഡിയോയില്‍ ആരും തന്നെ മാസ്‌ക് ധരിച്ചിട്ടില്ല. കുട്ടികളുടെ അടുത്തു നിന്ന് പോരുമ്പോള്‍ താരം മാസ്‌ക് ധരിക്കുന്നുണ്ട്.

ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്. എന്നാൽ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്തത്. ക്രിക്കറ്റ് കളിക്കുമ്ബോള്‍ ആരാണ് മാസ്‌ക് ധരിക്കുക എന്നാണ് അവരുടെ ചോദ്യം. കളിക്കുമ്ബോള്‍ ശ്വാസം ആവശ്യമാണെന്നും മാസ്‌ക് ധരിക്കുകയാണെങ്കില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമെന്നാണ് കമന്റുകള്‍.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.