ഒരു അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം – സൂപ്പർ താരം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

ഒരു അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം – സൂപ്പർ താരം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

ഒരു അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം’. മലയാളത്തിൻ്റെ സൂപ്പർ താരം മോഹന്‍ലാല്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

കഴിഞ്ഞ ദിവസം വിസ്‌മയയുടെ പുസ്‌തകമായ ഗ്രേയിന്‍സ് ഒഫ് സ്‌റ്റാര്‍ഡസ്‌റ്റ് വായിച്ചതിനെ കുറിച്ചുള്ള അഭിപ്രായം ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറങ്ങിയ വിസ്മയയുടെ കാവ്യചിത്ര പുസ്തകമാണ് ‘ഗ്രെയ്ന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്’.

‘മോഹന്‍ലാല്‍, മലയാളത്തിൻ്റെ സൂപ്പര്‍സ്റ്റാര്‍, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിൻ്റെ മകള്‍ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പര്‍ശിയുമായ യാത്ര. എൻ്റെ എല്ലാവിധ ഭാവുകങ്ങളും…എന്ന് മലയാളത്തില്‍ തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് ‘കഴിവ് പാരമ്പര്യമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ്.

‘ഒരു ഇതിഹാസത്തില്‍ നിന്നുള്ള അഭിനന്ദന വാക്കുകള്‍ മായക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണ് എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പിതാവെന്ന നിലയില്‍ അഭിമാനകരമായ നിമിഷമാണ്. ഒപ്പം ബച്ചന് നന്ദി പറയാനും അദ്ദേഹം മറന്നില്ല.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.