കെഎസ്‌ഐഎന്‍സി മാനേജിങ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍ പ്രശാന്ത് മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ വിവാദത്തില്‍.

കെഎസ്‌ഐഎന്‍സി മാനേജിങ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍ പ്രശാന്ത് മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ വിവാദത്തില്‍.

കെഎസ്‌ഐഎന്‍സി മാനേജിങ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍ പ്രശാന്ത് മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ വിവാദത്തില്‍. ആഴക്കടല്‍ മത്സ്യ ബന്ധനകരാറുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്കായി വാട്‌സ്‌ആപ്പ് സന്ദേശമയച്ച മാധ്യമ പ്രവര്‍ത്തകയോട് അശ്ലീലച്ചുവയുള്ളതും പരിഹാസ രൂപേണയുള്ള വാട്‌സാപ്പ് സ്റ്റിക്കറുകളുമാണ് മറുപടിയായി നല്‍കിയത്.

അപമര്യാദയായി അയച്ച സന്ദേശങ്ങളെ പറ്റി പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വേല വേണ്ടെന്നായിരുന്നു കളക്ടര്‍ ബ്രോയുടെ മറുപടി. മാതൃഭൂമി ലേഖിക പ്രവിത സന്ദേശമയച്ചപ്പോഴാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും ഇത്തരത്തില്‍ ഒരു മറുപടി ലഭിച്ചത്.

ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യമുണ്ടാകുമോ, വാര്‍ത്തയുടെ ആവശ്യത്തിനാണ് എന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് നടന്‍ സുനില്‍ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കര്‍ ആണ് തിരിച്ചയക്കുന്നത്.

താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല, പ്രതികരണമറിയാനാണ് എന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ സന്ദേശത്തിന് നടിയുടെ മുഖമുള്ള, അശ്ലീല ചുവയുള്ള സ്റ്റിക്കറാണ് അയച്ചതെന്നും ചാറ്റില്‍ കാണാനാകും. തുടര്‍ന്ന് ഇത്തരം തരംതാഴ്ന്ന പ്രതികരണം താങ്കളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്ന് മാദ്ധ്യമ പ്രവര്‍ത്തക പറയുന്നുണ്ട്. ആദ്യമയച്ച സന്ദേശങ്ങള്‍ പ്രശാന്ത് ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്തതായും കാണാന്‍ സാധിക്കും.

ചാറ്റ് വിവാദമായപ്പോള്‍ പ്രശാന്തിന്റെ രക്ഷയ്ക്കായി ഭാര്യയും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാദ്ധ്യമ പ്രവര്‍ത്തകയോട് സംസാരിച്ചത് താനാണെന്നും പ്രശാന്തിനെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു ശ്രമമെന്നും വിശദീകരിച്ചുള്ളതാണ് അവരുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റിന് താഴെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.