താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനം; ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
വിവിധ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനം. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്ബോള്‍ പി എസ് സിയ്ക്ക് വിട്ടതല്ലെന്ന് ഉറപ്പു വരുത്തും. പി എസ് സി ലിസ്റ്റിലുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടൂറിസം വകുപ്പിലടക്കമുള്ളവരെ സ്ഥിരപ്പെടുത്തി. ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി നീട്ടേണ്ടതില്ല. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ ബുധനാഴ്ച മന്ത്രി സഭാ യോഗത്തില്‍ തീരുമാനിയ്ക്കും.
Photo Courtesy : Google/ images are subject to copyright