പ്രജേഷ് സെന്നും ജയസൂര്യ‍യും വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിലെ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍‍.

പ്രജേഷ് സെന്നും ജയസൂര്യ‍യും വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിലെ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍‍.

പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായിക. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മേരി ആവാസ് സുനോ എന്ന പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് യൂണിവേഴ്‌സല്‍ സിനിമാസിന് വേണ്ടി ബി. രാകേഷാണ്.

രജപുത്ര റിലീസാണ് ചിത്രത്തിൻ്റെ വിതരണം. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്ന തീയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ മലയാള ചിത്രം വെള്ളമായിരുന്നു.

ചിത്രത്തില്‍ കടുത്ത മദ്യപാനിയായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തിയത്. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പ്രജേഷ് സെന്‍ വെള്ളത്തിൻ്റെ തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്. ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് മേരി ആവാസ് സുനോ എന്ന ചിത്രം ആരാധകര്‍ക്ക് നല്‍കുന്നത്.

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.