മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 13-ന് രണ്ടാം ശനിയാഴ്ച ആയതിനാല്‍ അവധിയാണ്. 14 ഞായറാഴ്ച. 15, 16 തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്.

മാര്‍ച്ച്‌ 11-നാകട്ടെ ശിവരാത്രി ആയതിനാല്‍ അന്നും ബാങ്കിന് അവധിയാണ്. 11 മുതല്‍ 16 വരെയുള്ള ആറ് ദിവസങ്ങളില്‍ 12-ന് മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്‌കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.