ജോജു ജോര്‍ജ്‍ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാര്‍’ ഒരുങ്ങുന്നു..

ജോജു ജോര്‍ജ്‍ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാര്‍’ ഒരുങ്ങുന്നു..

ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാര്‍. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ ഷീലു എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിൻ്റെ ടൈറ്റില്‍ പോസ്റ്ററടക്കം പുറത്തുവിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ചിത്രത്തിൻ്റെ കഥ. ഇതില്‍ പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിൻ്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്. സോമശേഖരൻ്റെതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ഇപ്പോള്‍ നടന്നു വരികയാണ്. ഹരിനാരായണൻ്റെ വരികള്‍ക്ക് എം. ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പ്രൊജക്‌ട് ഡിസൈനര്‍ ബാദുഷ. തരുണ്‍ ഭാസ്‌കരന്‍- ഛായാഗ്രഹകന്‍. ചിത്രസംയോജനം- ലാല്‍ കൃഷ്ണന്‍. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍, അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്. പിആര്‍ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്‍ജ്ജുന്‍, ഡിസൈന്‍സ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.