ഓണക്കാലത്ത് പൂക്കളങ്ങളുടെ വർണ്ണവൈവിധ്യത്തിനൊത്ത വർണ്ണനൂലിൽ ചാരുതയേകി “ഓണത്തുമ്പി “വരവായി ….

ഓണക്കാലത്ത് പൂക്കളങ്ങളുടെ വർണ്ണവൈവിധ്യത്തിനൊത്ത വർണ്ണനൂലിൽ ചാരുതയേകി “ഓണത്തുമ്പി “വരവായി ….

ഈ മഹാമാരിക്കാലത്തും മലയാളികൾ ഓണത്തെ വരവേൽക്കാനൊരുങ്ങുന്ന  വേളയിൽ  വാടാനപ്പള്ളി സ്‌മൃതി കോളേജ് പ്രിൻസിപ്പാളും കോസ്റ്റും ഡിസൈനറുമായ സൈമൺ, കുന്നത്തൂർ മനയുടെ പശ്ചാത്തലത്തിൽ “ഓണത്തുമ്പി ” എന്നപേരിൽ പൂർണ്ണമായും എംബ്രോയിഡറി നൂലിൽ നെയ്തെടുത്ത വസ്ത്രവർണ്ണവിസ്മയമൊരുക്കിയിരിക്കുകയാണ്. പൂക്കളത്തിന്റെ ചാരുതയോടെ ശലഭവസത്രം ധരിച്ച്  സുന്ദരികൾ മനം മയക്കുന്ന കാഴ്ച്ചയോടൊപ്പം അപൂർവ്വസുന്ദര ഓണക്കോടി ഒരുക്കിയിരിക്കുന്നു.

ചിത്രശലഭത്തിൻറെ മാതൃകയിൽ രൂപകല്പനചെയ്ത ബ്ലൗസ് തുന്നിയെടുക്കാൻ ഒന്നരമാസം വേണ്ടിവന്നു. ഇതിന് വേണ്ടി പുതിയതരം വിവിധവർണ്ണങ്ങളിലുള്ള നൂലുകൾ ഒരുമിച്ചുനെയ്യുന്ന മെഷിനും തുന്നൽക്കാരെയും കണ്ടെത്താൻ തന്നെ മാസങ്ങളുടെ അന്വേഷണം വേണ്ടിവന്നു.  ഒടുവിൽ കണ്ണൂരിലാണ് നിർമ്മിച്ചെടുത്തത്. നൂലുകളുടെ ലഭ്യതക്കുറവുമൂലം നിറങ്ങൾ മാറ്റേണ്ടിവരുകയും ഡിസൈനിൽ ചില തിരുത്തലുകൾ വരുത്തേണ്ടിയും വന്നു. എംബ്രോയിഡറി നൂലുകൊണ്ടുമാത്രം വസ്ത്രങ്ങൾ നെയ്തെടുത്തിരിക്കുന്നുവെന്നതാണ് ഓണത്തുമ്പിയുടെ പ്രത്യേകത. എംബ്രോയിഡറി വർക്ക് ചെയ്ത വസ്ത്രങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ഈ വ്യത്യസ്തത ഫാഷൻ രംഗത്തെ പുത്തൻതാരോദയമാണ്. എംബ്രോയിഡറി നൂലിൽ തുന്നിയെടുത്ത ശലഭ മാതൃകയിലുള്ള ബ്ലൗസിന്റെ ഇരുഭാഗവും ഒരുപോലെയാണ്.

ശലഭഡിസൈന് ഭംഗം വരാതിരിക്കാൻ ബ്ലൗസിന്റെ സിബും  ബട്ടണും മുൻവശത്തോ പിൻവശത്തോ വരാതെ ബ്ലൗസിന്റെ കൈമറ വരുന്ന ഭാഗത്താണ് പിടിപ്പിച്ചിരിക്കുന്നത്. ബ്ലൗസ് തയ്ക്കുമ്പോൾ ഡിസൈൻ വികൃതമാക്കാതിരിക്കാൻ വളരെ ശ്രദ്ധയോടെയും കലാചാരുതയോടെയും കൂടെയാണ് ബ്ലൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കലാവൈഭവും വൈദഗ്ധ്യവും ഒത്തിണങ്ങിയതാണ് ഈ ബ്ലൗസിന്റെ രൂപകൽപ്പന. തയ്യൽ ജോലിയുൾപ്പെടെ പതിനായിരം രൂപയാണ് ബ്ലൗസിനും സ്‌കേർട്ടിനും ചിലവായത്. അത്രയേറെ മനോഹാരിതയും അപൂർവ്വതയും ഇഴചേർന്ന ബ്ലൗസുകളാണ് മോഡലുകളുടെ സഹായത്തോടെ ഓണക്കാഴ്ചയായി അവതരിപ്പിക്കുന്നത്. ഇതോടൊപ്പം ട്രെഡിഷണൽ മോഡേൺ എന്നിങ്ങനെയായി സെറ്റ്മുണ്ട് , സെറ്റ്സാരി, ആൺകുട്ടികളുടെ ജുബ്ബ, ഷർട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. വർത്തമാനകാലത്തിന്റെ പരിധിക്കുള്ളിൽ നിന്ന് തയ്യാറാക്കിയിട്ടുള്ള ഈ ഫോട്ടോഷൂട്ട് മലയാളികൾക്ക് വേറിട്ടൊരു അനുഭവമാണ്. മുൻപ് പ്രകൃതി എന്ന പേരിൽ സൈമൺ ചെയ്ത ഫോട്ടോഷൂട്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു. പനയോല, കവുങ്ങിൻ ഓല , കാറ്റാടിയില എന്നിവ തുന്നിച്ചേർത്ത്  കാടിന്റെ പശ്ചാത്തലത്തിൽ പ്രകൃതിയുടെ ദൃശ്യവിരുന്നൊരുക്കിയത്. പ്രകൃതിക്ക് കോട്ടം സംഭവിക്കാതെ ഇവ്വിധം മനുഷ്യരെ സൗന്ദര്യസങ്കലനത്തിലേക്ക് അടുപ്പിക്കാൻ കഴിയുമെന്ന് അടയാളപ്പെടുന്നത് കൂടിയായിരുന്നു ആ ഫോട്ടോഷൂട്ട്.  പഴയ പത്രക്കടലാസും കോഴിത്തൂവലിലും വ്യത്യസ്ത വസ്ത്രങ്ങൾ നെയ്തെടുത്തും സൈമൺ പ്രശംസ പിടിച്ചെടുത്തു. സ്‌മൃതി സൈമണ് ഓണത്തുമ്പികൾ ഷൂട്ടിന്റെ  വസ്ത്രരൂപകൽപ്പനയിൽ സഹായികളായത്  ഷെറിൻ പ്രിൻസൺ, കെ .ടി . ഷിലി എന്നിവരാണ്. സ്റ്റൈലിസ്റ്റ്  വിലാഷ് ഇഷ്ടം, എഡിറ്റിംഗ് ജിതിൻ പുലിക്കോട്ടിൽ, ക്യാമറ സുമേഷ് മുല്ലശ്ശേരി , സഹായികളായി അക്ഷയ് , പ്രജിത്  എന്നിവരും ഓണത്തുമ്പികളുടെ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. മോഡലുകളായ ഐശ്വര്യ നിള , ദീപ്തി ദേവ് , ശ്രീലക്ഷ്മി മോഹനൻ, ബിബീഷ് കുട്ടൻ , അലൈൻ മേച്ചേരി എന്നിവരെ  അണിയിച്ചൊരുക്കിയത് സിന്ധു പ്രദീപാണ്. എസ് .സുജീഷാണ് മനോഹരമായ ഈ ഫോട്ടോഷൂട്ടിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നു. 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.