തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം; എറണാകുളം ജില്ലയിലെ നാല് തൊഴിലാളികൾക്ക് അംഗീകാരം

തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം; എറണാകുളം ജില്ലയിലെ നാല് തൊഴിലാളികൾക്ക് അംഗീകാരം

മികച്ച തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘തൊഴിലാളിശ്രേഷ്ഠ”- പുരസ്‌കാരത്തിന് എറണാകുളം ജില്ലയിൽ നിന്നും നാല് തൊഴിലാളികൾ അര്‍ഹരായി.മോട്ടോർ വർക്കർ അൻസാർ കൊച്ചി , കയര്‍ തൊഴിലാളി കെ. ജി. സുശീല , നിർമ്മാണ തൊഴിലാളി-ജോസ്. പി.ജി, നേഴ്സ്-നിഷ സന്തോഷ്‌ എന്നിവരാണ് ജില്ലയിലെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാര ജേതാക്കൾ. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി. ശിവൻകുട്ടി, എറണാകുളം ടൗൺ ഹാളില്‍ 25 ന് നടക്കുന്ന പരിപാടിയിൽ പുരസ്‌കാരം കൈമാറും.

തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, എളംമരം കരീം, ആര്‍.പി.എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ.ആര്‍.അടലരശന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ലേബര്‍ കമ്മീഷ്ണര്‍ ഡോ.എസ്.ചിത്ര, നന്ദിയും ആശംസിക്കും. വിവിധ തൊഴിലാളി യുണിയന്‍ സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. 17 തൊഴില്‍ മേഖലകളെ തെരഞ്ഞെടുത്ത് വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയും വിലയിരുത്തലും അഭിമുഖവും നടത്തിയാണ് തൊഴിലാളി ശ്രേഷ്ഠരെ തീരുമാനിച്ചത്. തൊഴിലാളികളുടെ മികവിനെ വിലയിരുത്തി പുരസ്‌കാരം നല്‍കുന്ന രാജ്യത്തെ പ്രഥമ പദ്ധതിയാണിത്.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.