ധോണി ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു
ധോണി ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനം ഒഴിഞ്ഞു.ഐ പി എൽ പതിനഞ്ചാം സീസൺ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. 2008 മുതൽ സി എസ് കെ യുടെ ക്യാപ്റ്റനായിരുന്നു ധോണി.ചെന്നൈയ്ക്ക് നാല് ഐ പി എൽ കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷവും ധോണിയുടെ നേതൃത്വത്തിലാണ് സി എസ് കെ, ഐ പി എൽ കിരീടം നേടിയത്. രവീന്ദ്ര ജഡേജയാകും സി എസ് കെയുടെ പുതിയ നായകൻ.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona