എം ജി സർവ്വകലാശാല കലോൽത്സവത്തിന് ഇന്ന് തിരിതെളിയും
എം ജി സർവ്വകലാശാല കലോൽത്സവത്തിന് പത്തനംതിട്ടയിൽ ഇന്ന് തുടക്കം. ദൃശ്യ വിസ്മയ ചാരുതയ്ക്ക് കലോൽത്സവത്തിന്റെ വേദി ഉണരുന്നതോടെ നാദ താള ലയവിന്യാസങ്ങളുടെ പകലിരവുകൾക്ക് നഗരം സാക്ഷ്യം വഹിക്കും. അഞ്ചുനാൾ നീളുന്ന കലാമാമാങ്കത്തിന് 7 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ആൺ – പെൺ വിഭാഗങ്ങൾക്ക് പുറമെ ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക മത്സരമുണ്ട്. വർണ്ണാഭമായ സാംസ്കാരികഘോഷയാത്രയോടെയാണ് കലോൽത്സവത്തിന് തിരിതെളിയുന്നത്. ചലച്ചിത്രതാരങ്ങളായ നവ്യാനായർ, ഉണ്ണിമുകുന്ദൻ , സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി എന്നിവർ ചേർന്ന് വൈകിട്ട് അഞ്ച് മണിക്ക് ഉത്ഘാടനം ചെയ്യും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona